26കാരന്റെ വയറ്റിൽ ഗർഭപാത്രം; കണ്ടെത്തിയത് വന്ധ്യതാ ചികിത്സയ്ക്ക് എത്തിയപ്പോൾ

Spread the love

ഡൽഹിയിൽ വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി. ഡൽഹിയിലെ ആർ.ജി ഹോസ്പിറ്റൽസിലാണ് അപൂർവങ്ങളിൽ അപൂർവമായ സംഭവം റിപ്പോർട്ട് ചെയ്തത്. പരിശോധനയിൽ പെർസിസ്റ്റന്റ് മുലേറിയന്‍ ഡക്ട് സിൻഡ്രോം (Persistent Mullerian Duct Syndrome– PMDS) എന്ന ജന്മനാ ഉള്ള രോഗാവസ്ഥയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

 

വിവാഹം കഴിഞ്ഞ് നാളുകളായിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് യുവാവ് ചികിത്സ തേടിയത്. യുവാവിന്‍റെ ബീജത്തിൽ ബീജകോശങ്ങളുടെ അഭാവം (azoospermia) ഉള്ളതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. യുവാവിന്‍റെ രണ്ട് വൃഷണങ്ങളും താഴേക്ക് ഇറങ്ങാത്ത നിലയിലായിരുന്നു (undescended testes). ഇതിന്റെ യഥാർഥ കാരണം കണ്ടെത്താനാണ് ഡോക്ടർമാർ കൂടുതൽ സ്കാനിങുകളും പരിശോധനകളും നടത്തിയത്. തുടര്‍ന്ന് നടത്തിയ എം.ആർ.ഐ സ്കാനിങിലും ജനിതക പരിശോധനയിലുമാണ് വയറിനുള്ളിൽ വളർച്ചയെത്താത്ത ചെറിയ ഗർഭപാത്രവും ഫലോപ്പിയന്‍ ട്യൂബുകൾക്ക് സമാനമായ ഘടനകളും കണ്ടെത്തിയത്.

 

വയറിനുള്ളിൽ കാലങ്ങളായി കിടന്നതിനാൽ വൃഷണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. മാത്രമല്ല ഗർഭപാത്രവും സ്ത്രീ ജനനേന്ദ്രിയ ഘടനകളും പൂര്‍ണ വളര്‍ച്ചയെത്താത്ത നിലയിലായിരുന്നു. സങ്കീർണ്ണമായ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്തു. നീക്കം ചെയ്ത കോശങ്ങൾ പരിശോധിച്ചപ്പോൾ യുവാവിന്റെ ഒരു വൃഷണത്തിൽ കാൻസറായി മാറാൻ സാധ്യതയുള്ള അസാധാരണ കോശവളർച്ച കണ്ടെത്തുകയും ചെയ്തു. ശസ്ത്രക്രിയ കൃത്യസമയത്ത് നടന്നതിനാൽ കാൻസറില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടതായി ഡോക്ടര്‍മാര്‍ പറയുന്നു.

 

പെർസിസ്റ്റന്റ് മുലേറിയന്‍ ഡക്ട് സിൻഡ്രോം

 

ഗർഭാവസ്ഥയിൽ ആൺഭ്രൂണം വളരുമ്പോൾ സ്ത്രീ ജനനേന്ദ്രിയങ്ങളായി മാറേണ്ട മുള്ളേറിയൻ നാളികൾ (Müllerian ducts) സ്വാഭാവികമായി നശിച്ചുപോകേണ്ടതാണ്. എന്നാൽ അപൂർവ്വമായി ചിലരിൽ ഈ നാളികൾ നശിക്കാതെ ശേഷിക്കുകയും, പുരുഷനായി വളരുമ്പോഴും ശരീരത്തിനുള്ളിൽ ഗർഭപാത്രവും ട്യൂബുകളും രൂപപ്പെടുകയും ചെയ്യുന്നു. ലോകത്ത് ഇതുവരെ 300ൽ താഴെ ആളുകളിൽ മാത്രമാണ് ഈ രോഗാവസ്ഥ കണ്ടെത്തിയിട്ടുള്ളത്. സാധാരണയായി ബാല്യകാലത്താണ് ഇത് കണ്ടെത്താറുള്ളത്. മുതിർന്ന ശേഷം വന്ധ്യതാ പരിശോധനയ്ക്കിടെ ഇവ കണ്ടെത്തുന്നത് വളരെ അപൂർവമാണ്.

  • Related Posts

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    പങ്കാളി മറ്റൊരാൾക്കൊപ്പം കാറിൽ, തടഞ്ഞ യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റിൽ സഞ്ചാരം

    Spread the love

    Spread the loveലക്നൗ∙ റോഡിലെ തർക്കത്തെ തുടർന്ന് യുവാവ് യുവതിയെ കാറിടിപ്പിച്ചു. ബോണറ്റിൽ വീണ യുവതിയുമായി കാർ അൽപദൂരം സഞ്ചരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജനേശ്വർ മിശ്ര പാർക്കിന് സമീപമായിരുന്നു സംഭവം.   ഇരയായ യുവതി, തന്റെ പങ്കാളിയെ…

    Leave a Reply

    Your email address will not be published. Required fields are marked *