അധ്യാപകൻ മോശമായി സ്പർശിച്ചു; പത്താംക്ലാസുകാരി ജീവനൊടുക്കി

Spread the love

ചെന്നൈ∙ അധ്യാപകൻ ലൈംഗികാതിക്രമത്തിനിരയാക്കിയ പത്താംക്ലാസുകാരി ജീവനൊടുക്കി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. പ്രതിയായ ജഗദീശനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജഗദീശൻ സ്കൂളിൽവച്ച് തന്നെ മോശമായി സ്പർശിച്ചുവെന്ന് പെൺകുട്ടി പരാതിപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. കുട്ടി ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തെക്കുറിച്ചും അധ്യാപകനെതിരെയുളള ആരോപണത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

 

തമിഴ്നാട്ടിൽ കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും ദുരഭിമാനക്കൊലകളും വർധിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപണമുയർത്തുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. എന്നാൽ, ഓരോ കുറ്റകൃത്യത്തെയും ക്രമസമാധാന പ്രശ്നമായി വിലയിരുത്തേണ്ടതില്ലെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നൽകിയ മറുപടി.

  • Related Posts

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    പങ്കാളി മറ്റൊരാൾക്കൊപ്പം കാറിൽ, തടഞ്ഞ യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റിൽ സഞ്ചാരം

    Spread the love

    Spread the loveലക്നൗ∙ റോഡിലെ തർക്കത്തെ തുടർന്ന് യുവാവ് യുവതിയെ കാറിടിപ്പിച്ചു. ബോണറ്റിൽ വീണ യുവതിയുമായി കാർ അൽപദൂരം സഞ്ചരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജനേശ്വർ മിശ്ര പാർക്കിന് സമീപമായിരുന്നു സംഭവം.   ഇരയായ യുവതി, തന്റെ പങ്കാളിയെ…

    Leave a Reply

    Your email address will not be published. Required fields are marked *