കലിഫോർണിയയിൽ ഇന്ത്യൻ വംശജയായ 38കാരിയെ വെടിവച്ച് കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി

Spread the love

കലിഫോർണിയ∙ ഇന്ത്യൻ വംശജയായ മുപ്പത്തിയെട്ടുകാരിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ചൊവ്വാഴ്ച കലിഫോർണിയയിലെ സക്രാമെന്റോയിലെ ഒരു റസ്റ്ററന്റിനു പുറത്താണ് സംഭവം അരങ്ങേറിയത്. ശാലിനി താക്കൂർ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ശാലിനിയെ കുറച്ചു നാളുകളായി ശല്യം ചെയ്തിരുന്ന രോഹിത് എന്ന യുവാവാണ് കൊലപാതകത്തിനു പിന്നിലെന്നും കൃത്യത്തിനു ശേഷം ഇയാൾ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.

 

സക്രാമെന്റോയിലെ ആർഡൻ ആർക്കേഡ് ഏരിയയിലുള്ള ജോലി സ്ഥലത്തേക്ക് എത്തിയപ്പോൾ രോഹിത് ശാലിനിയെ തടഞ്ഞുനിർത്തുകയും വെടിയുതിർക്കുകയുമായിരുന്നു എന്നാണ് വിവരം. ശാലിനി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ രോഹിത് തുടർച്ചായി വെടിയുതിർക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. വെടിയേറ്റ് നിലത്തു വീണപ്പോൾ ക്ലോസ് റേഞ്ചിൽ ശാലിനിയുടെ തലയ്ക്കും വെടിയുതിർത്തു.

 

ശാലിനിയെ കുറച്ചു കാലങ്ങളായി പിന്തുടർന്ന് ശല്യം ചെയ്തിരുന്ന ആളാണ് രോഹിത് എന്നാണ് വിവരം. മുൻപ് അരിസോണയിൽ തടങ്കലിലായിട്ടുള്ള രോഹിത്, അനധികൃതമായി കുടിയേറിയ ആളാണെന്നും അധികൃതർ വ്യക്തമാക്കി.

  • Related Posts

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    ഈ സോപ്പുപയോഗിച്ച് കൈകഴുകിയാൽ വരും ഗുരുതര രോഗങ്ങൾ; അമേരിക്കയിൽ വിവിധ ബ്രാൻഡഡ് ഉൽപന്നങ്ങൾ തിരിച്ചുവിളിച്ചു, മുന്നറിയിപ്പ്

    Spread the love

    Spread the loveവാഷിങ്ടൻ∙ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായേക്കാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ വിവിധ ബ്രാൻഡുകളുടെ ഹാൻഡ് സോപ്പുകൾ തിരിച്ചുവിളിച്ചു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.   സൂക്ഷ്മാണുക്കളായ സ്യൂഡോമോണാസ്, സെറാേഷ്യ എന്നീ…

    Leave a Reply

    Your email address will not be published. Required fields are marked *