കുടുംബ വഴക്കിന് പരിഹാരം കാണാൻ ജനപ്രതിനിധിയെ വിളിച്ചു; പിന്നെ നടന്നത്… അടിയോടടി’! കേസ്

Spread the love

കോട്ടയം: കുടുംബ വഴക്കിന് പരിഹാരം കാണുന്നതിനിടെ രണ്ടാഴ്ചക്കിടെ നടന്നത് നാലോളം കൂട്ടയടികൾ. ഏറ്റവും ഒടുവിലെ സംഘട്ടനം അൽപം കടന്നു പോയതോടെ പൊലീസ് കേസെടുത്തു. കോട്ടയത്താണ് സംഭവം. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ഒരു പഞ്ചായത്തിലാണ് കൂട്ടയടി അരങ്ങേറിയത്.

 

വഴക്ക് തീർക്കാൻ ഇടപെടണമെന്ന് കുടുംബനാഥയാണ് ജനപ്രതിനിധിയോട് അഭ്യർഥിച്ചത്. എല്ലാം പറഞ്ഞ് നേരെയാക്കാനാണ് ജനപ്രതിനിധി വീട്ടിലെത്തിയതെങ്കിലും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് കുടുംബനാഥനും ജനപ്രതിനിധിയും തമ്മിൽ തർക്കം മൂത്തു. അതിനിടെ ജനപ്രതിനിധി കുടുംബനാഥനെ തല്ലി.

 

ദിവസങ്ങൾക്കുള്ളിൽ കുടുംബനാഥൻ ജനപ്രതിനിധിയെ വീട്ടിൽക്കയറി തിരിച്ചുതല്ലി. ഇത് വലിയ നാണക്കേടായതോടെ ജനപ്രതിനിധിയും സംഘവും കുടുംബനാഥനെ കൂട്ടംകൂടി മർദിച്ചു. തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലായെങ്കിലും പ്രശ്നം തല്ലിത്തീർത്തോളാം എന്നായിരുന്നു കുടുംബനാഥന്റെ മറുപടി.

 

അതിനിടെ കുടുംബനാഥന്റെയും കൂട്ടരുടെയും മുൻപിൽ കൂട്ടംകൂടിയുള്ള അടിക്ക് നേതൃത്വം നൽകിയ ആൾ കഴിഞ്ഞ ദിവസം പെട്ടു. സംഘം ചേർന്നുള്ള ആക്രമണത്തിൽ ഇയാളുടെ മുഖത്തിനും മൂക്കിനും ഗുരുതര പരിക്കേറ്റതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്

  • Related Posts

    കുട്ടിസഖാവായി ‘മാഷ് ’! അധ്യാപകനാണെന്ന കാര്യം മറച്ചുവച്ചു; കോളജ് പ്രവേശനം നേടി എസ്എഫ്ഐ നേതാവ്

    Spread the love

    Spread the loveതിരുവനന്തപുരം ∙ സ്വകാര്യ സ്‌കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എസ്എഫ്ഐ നേതാവിന്റെ ശ്രമം കേരള സർവകലാശാല തടഞ്ഞു. എസ്എഫ്ഐ നേതാവ് അൽ അമീന്റെ പ്രവേശനം റദ്ദാക്കാൻ വിസി മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ അഡ്‌മിഷൻ…

    അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

    Spread the love

    Spread the loveകൊച്ചി: വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലീസ് നടത്തിയ തിരച്ചലിൽ ആണ്…

    Leave a Reply

    Your email address will not be published. Required fields are marked *