മണിപ്പൂരിൽ രണ്ടിടങ്ങളിൽ ആക്രമണം; ഗർഭിണിയായ സ്ത്രീ ഉൾപ്പടെ 4 പേർ കൊല്ലപ്പെട്ടു

Spread the love

ഇംഫാൽ: മണിപ്പൂരിൽ രണ്ടിടത്ത് ആക്രമണം. മണിപ്പൂരിലെ ലോങ്പി, ടോളൻ ഗ്രാമങ്ങളിലാണ് ഇന്നലെയാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഗർഭിണിയായ സ്ത്രീ ഉൾപ്പടെ നാലുപേർ കൊല്ലപ്പെടുകയും ഒരു സ്ത്രീയെ കാണാതാവുകയും ചെയ്തു. പരുക്കേറ്റ രണ്ടുപേരെ അസം റൈഫിൾസ് ആശുപത്രിയിലേക്ക് മാറ്റി..

 

1990-കളിലെ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരെയും കുടിയൊഴിപ്പിക്കപ്പെട്ടവരെയും അനുസ്മരിച്ചുകൊണ്ട് കുക്കി സമൂഹം ‘കറുത്ത ദിന’മായി (Black Day) ആചരിക്കുന്ന ദിവസമാണ് ഗ്രാമങ്ങളിൽ ഈ ആക്രമണങ്ങൾ നടന്നത്.

 

എന്നാൽ ആക്രമണം കുക്കി ജനതയ്ക്കെതിരായിരായ ഭീകരവാദ ആക്രമണം എന്ന് വെസ്റ്റേൺ വില്ലേജേഴ്സ് വോളൻ്റിയർസ് വ്യക്തമാക്കി. കുക്കി ഗ്രാമങ്ങളിൽ മതിയായ കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യം. അക്രമികളെ ഉടൻ പിടികൂടണം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല ബന്ദിലേക്ക് കടക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.ആക്രമണങ്ങൾക്ക് പിന്നിൽ നാഗ വിഘടനവാദികൾ എന്നാണ് ആരോപണം. കേന്ദ്ര സുരക്ഷാ സേന (CSF) വിന്യസിച്ചിരുന്ന സ്ഥലത്ത് നിന്ന് ഏതാനും നൂറ് മീറ്റർ മാത്രം അകലെയാണ് എൽ ടോല്ലൻ ആക്രമണം നടന്നതെന്ന കാര്യത്തിലും സംഘടന ആശങ്ക പ്രകടിപ്പിച്ചു.

  • Related Posts

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    പങ്കാളി മറ്റൊരാൾക്കൊപ്പം കാറിൽ, തടഞ്ഞ യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റിൽ സഞ്ചാരം

    Spread the love

    Spread the loveലക്നൗ∙ റോഡിലെ തർക്കത്തെ തുടർന്ന് യുവാവ് യുവതിയെ കാറിടിപ്പിച്ചു. ബോണറ്റിൽ വീണ യുവതിയുമായി കാർ അൽപദൂരം സഞ്ചരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജനേശ്വർ മിശ്ര പാർക്കിന് സമീപമായിരുന്നു സംഭവം.   ഇരയായ യുവതി, തന്റെ പങ്കാളിയെ…

    Leave a Reply

    Your email address will not be published. Required fields are marked *