ദുബൈയിൽ സ്‌പോൺസർ അനധികൃതമായി പാസ്പോർട്ട് പിടിച്ചുവെച്ചോ? ഇനി ഓൺലൈനായി പരാതി നൽകാം…

Spread the love

ദുബൈ: യുഎഇയിലെ ദുബൈയിൽ സ്‌പോൺസർ അനധികൃതമായി പാസ്പോർട്ട് പിടിച്ചുവെച്ചാൽ ഇനി ഓൺലൈനായി പരാതി നൽകാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ (ജിഡിആർഎഫ്എ) വെബ്സൈറ്റിലാണ് സൗകര്യം.

 

ദുബൈ: യുഎഇയിലെ ദുബൈയിൽ സ്‌പോൺസർ അനധികൃതമായി പാസ്പോർട്ട് പിടിച്ചുവെച്ചാൽ ഇനി ഓൺലൈനായി പരാതി നൽകാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ (ജിഡിആർഎഫ്എ) വെബ്സൈറ്റിലാണ് സൗകര്യം.

 

സ്‌പോൺസറല്ലാത്തവർ അനധികൃതമായി പാസ്പോർട്ട് കൈവശം വെച്ചാലും പരാതി നൽകാം. ഇതിനായി വെബ്സൈറ്റിൽ ഇലക്ട്രോണിക് പരാതി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ ജിഡിആർഎഫ്എ ദുബൈ തങ്ങളുടെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചത്.

 

പരാതി ലഭിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. തൊഴിലുടമയോ കമ്പനിയോ ജീവനക്കാരന്റെ അനുമതിയില്ലാതെ പാസ്പോർട്ട് പിടിച്ചുവെക്കാൻ വെക്കാൻ പാടില്ല എന്നാണ് നിയമം.

 

ഓൺലൈനായി പരാതി നൽകുന്നത് എങ്ങനെ?

 

 

ജിഡിആർഎഫ്എ ദുബൈയുടെ സ്മാർട്ട് സർവീസ് പോർട്ടലായ smart.gdrfad.gov.ae വഴിയാണ് പരാതി നൽകേണ്ടത്.

 

1. Individuals വിഭാഗത്തിൽ പ്രവേശിക്കുക

 

2. അക്കൗണ്ടിൽ Login ചെയ്യുക

 

3. New Request തിരഞ്ഞെടുക്കുക

 

4. Legal Affairs Services വിഭാഗത്തിലേക്ക് പ്രവേശിക്കുക

 

5. ആവശ്യമായ സേവനം തിരഞ്ഞെടുക്കുക

 

6. ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളും തെളിവുകളും അപ്ലോഡ് ചെയ്ത് പരാതി സമർപ്പിക്കുക

 

പരാതിയിൽ സംഭവിച്ച കാര്യങ്ങൾ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തണം. പാസ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്‌നം തെളിയിക്കാൻ ലഭ്യമായ രേഖകളും മറ്റ് തെളിവുകളും പരാതിയോടൊപ്പം സമർപ്പിക്കുന്നത് വിഷയത്തിൽ അതിവേഗത്തിൽ നടപടി സ്വീകരിക്കാൻ സഹായിക്കും.

 

പരാതി ലഭിച്ച ശേഷം ബന്ധപ്പെട്ട വിഭാഗം വിഷയം പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തുകയും ചെയ്യും. പ്രശ്‌നത്തിന് പരിഹാരം ലഭിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് പരാതി അവസാനിപ്പിക്കുക.

 

പാസ്പോർട്ട് മറ്റൊരാളുടെ കൈവശമുള്ളതിനെ തുടർന്ന് ബുദ്ധിമുട്ട് നേരിടുന്നവർ വിഷയം അവഗണിക്കാതെ ജിഡിആർഎഫ്എ ദുബൈയുടെ ഔദ്യോഗിക ഓൺലൈൻ സംവിധാനത്തിലൂടെ പരാതി നൽകണമെന്നാണ് അധികൃതരുടെ നിർദേശം.

  • Related Posts

    സ്ത്രീ വേഷവും വ്യാജ മാറിടവും ധരിച്ച് അധ്യാപകൻ ക്ലാസ് മുറിയിൽ; ഓക്സ്ഫഡ് സർവകലാശാലയിൽ വൻ വിവാദം

    Spread the love

    Spread the loveലണ്ടൻ∙ സ്ത്രീ വേഷവും വ്യാജ മാറിടവും ധരിച്ച് അധ്യാപകൻ ക്ലാസെടുക്കുന്നതിനെച്ചൊല്ലി വിവാദം. ഓക്സ്ഫഡ് സർവകലാശാലയിലെ സെന്റ് ഹിൽഡാസ് കോളജിലെ ബയോകെമിസ്ട്രി അധ്യാപകനായ മാറ്റ് റാറ്റ്‌ലി (36) യുടെ വസ്ത്രധാരണമാണ് വിവാദമായിരിക്കുന്നത്. വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും വനിതാ അവകാശ പ്രവർത്തകരുടെയും പ്രതിഷേധം…

    1,650 മീറ്റര്‍ നീളം, മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ കടന്നുപോകും; ദുബൈയില്‍ പുതിയ ടണല്‍ റോഡ് തുറന്നു

    Spread the love

    Spread the loveദുബൈ: ദുബൈയില്‍ ഇനി ഗതാഗതം ഇനി കൂടുതല്‍ വേഗത്തില്‍. അല്‍ ഖലീജ് സ്ട്രീറ്റില്‍ പുതിയ ടണല്‍ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. 1,650 മീറ്റര്‍ നീളമുള്ള ടണലിലൂടെ മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം. ഇരുദിശയിലേക്കും മൂന്ന് വരി പാതകള്‍ വീതം…

    Leave a Reply

    Your email address will not be published. Required fields are marked *