ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്നു; സീറ്റിലിരുന്ന യുവതി താഴേക്കു വീണ് കാലൊടിഞ്ഞു

Spread the love

നീലേശ്വരം ( കാസർകോട്) ∙ കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; പൊട്ടിവീണ പ്ലാറ്റ്ഫോമിൽ കുടുങ്ങി യാത്രക്കാരിയുടെ ഇടതുകാലിന്റെ എല്ലിനു പൊട്ടൽ. നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്കു സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ്കുഞ്ഞിയുടെ മകൾ കുഞ്ഞായിഷയ്ക്കാണ് (39) പരുക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂരിൽനിന്നു കാഞ്ഞങ്ങാട്ടേക്കു പോവുകയായിരുന്ന ബസ് പടന്നക്കാട് ഐങ്ങോത്തു കഴിഞ്ഞപ്പോഴാണ് അപകടം. വലിയ ശബ്ദത്തിൽ ടയർ പൊട്ടിയതിനൊപ്പം പ്ലാറ്റ്ഫോം തകർന്നു.

 

ബസിന്റെ പിന്നിലെ ടയറിന്റെ മുകൾഭാഗത്തെ സീറ്റിലായിരുന്നു കുഞ്ഞായിഷ. എല്ല് പുറത്തേക്കുതള്ളിയനിലയിൽ കെഎസ്ആർടിസി ജീവനക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തി. കുഞ്ഞായിഷയും ഭർത്താവും തയ്യൽത്തൊഴിലാളികളാണ്. കാഞ്ഞങ്ങാട് പൊലീസ് കേസെടുത്തു.

  • Related Posts

    കുട്ടിസഖാവായി ‘മാഷ് ’! അധ്യാപകനാണെന്ന കാര്യം മറച്ചുവച്ചു; കോളജ് പ്രവേശനം നേടി എസ്എഫ്ഐ നേതാവ്

    Spread the love

    Spread the loveതിരുവനന്തപുരം ∙ സ്വകാര്യ സ്‌കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എസ്എഫ്ഐ നേതാവിന്റെ ശ്രമം കേരള സർവകലാശാല തടഞ്ഞു. എസ്എഫ്ഐ നേതാവ് അൽ അമീന്റെ പ്രവേശനം റദ്ദാക്കാൻ വിസി മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ അഡ്‌മിഷൻ…

    അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

    Spread the love

    Spread the loveകൊച്ചി: വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലീസ് നടത്തിയ തിരച്ചലിൽ ആണ്…

    Leave a Reply

    Your email address will not be published. Required fields are marked *