വിമാനത്താവളത്തിൽനിന്ന് മകളെ കൂട്ടാൻ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു

Spread the love

കട്ടപ്പന ∙ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂൾ അധ്യാപിക കാഞ്ചിയാർ മുകളേൽ സെറീന സണ്ണി (53) മരിച്ചു. 10നു പുലർച്ചെ രണ്ടോടെ കാലടിക്കു സമീപമായിരുന്നു അപകടം. വിദേശത്തുനിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ ഭർത്താവിനും മകനുമൊപ്പം കൊച്ചി വിമാനത്താവളത്തിലേക്കു പോകവേ, ഇവർ സഞ്ചരിച്ചിരുന്ന കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂവർക്കും പരുക്കേറ്റെങ്കിലും സെറീനയുടെ നില ഗുരുതരമായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു.

 

തമ്പലക്കാട് കട്ടിക്കാരൻ കുടുംബാംഗമാണ്. കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്‌കൂൾ, കട്ടപ്പന ഓസാനം സ്‌കൂൾ, വള്ളക്കടവ് സെന്റ് ആന്റണീസ് സ്‌കൂൾ, ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്‌കൂൾ, മ്ലാമല ഫാത്തിമമാതാ സ്‌കൂൾ എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. സംസ്‌കാരം ഇന്നു 3നു കാഞ്ചിയാർ സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: സണ്ണി (റിട്ട. സൂപ്രണ്ട്, മരിയൻ കോളജ് കുട്ടിക്കാനം). മക്കൾ: സോന (ഷാർജ), സോണറ്റ് (സഹ്യാദ്രി ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട്, പീരുമേട്).

  • Related Posts

    ഇ.ഡിയുടെ വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമം: കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി∙ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമിച്ച സംഭവത്തിൽ കേരള പ്രവാസി അസോസിയേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് വെള്ളപ്പാലത്ത് വീട്ടിൽ രാജേന്ദ്രനെ (54) എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച്…

    അഫ്സൽ ജോലിക്ക് വിട്ടില്ലെന്ന് സായയുടെ സുഹൃത്ത്; ‘പുറത്തുനിന്ന് നോക്കുമ്പോൾ എല്ലാം ഓക്കെ എന്ന് തോന്നും, പക്ഷേ…’

    Spread the love

    Spread the loveകൊല്ലം∙ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സായ (26) വീട്ടിലെ പ്രശ്നങ്ങൾ പങ്കുവച്ചിരുന്നതായി അടുത്ത സുഹൃത്തിന്റെ വെളിപ്പെടുത്തൽ. എന്താണ് പ്രശ്നമെന്നു പല തവണ ചോദിച്ചെങ്കിലും വ്യക്തമായി പറഞ്ഞില്ല. വസ്തു എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട് ഭർതൃവീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭർത്താവ്…

    Leave a Reply

    Your email address will not be published. Required fields are marked *