ഒമാക് (OMAK) വയനാട് ജില്ലാ കുടുംബസംഗമം മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

Spread the love

 

വയനാട്: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക് – OMAK) വയനാട് ജില്ലാ കമ്മിറ്റിയുടെ കുടുംബസംഗമം വിപുലമായ പരിപാടികളോടെ നടന്നു. മില്ലുമുക്ക് റെയിൻ വ്യൂ റിസോർട്ടിൽ വെച്ച് നടന്ന കുടുംബസംഗമത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിർവ്വഹിച്ചു.

ഓൺലൈൻ മാധ്യമപ്രവർത്തകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമായി സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും, ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി.

മില്ലുമുക്ക് റെയിൻ വ്യൂ റിസോർട്ടിൽ വെച്ച് നടന്ന കുടുംബസംഗമത്തിൽ ഒമാക് വയനാട് ജില്ലാ പ്രസിഡന്റ് സി.വി. ഷിബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അൻവർ സാദിഖ് യോഗത്തിന് സ്വാഗതം ആശംസിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനായ വിനോദ് കെ. ജോസ് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.

ഇന്ത്യയുടെ സാഹിത്യ ചരിത്രത്തിൽ തന്നെ ഇടംപിടിച്ച വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ (WLF) ഈ വർഷവും മാനന്തവാടി ദ്വാരകയിൽ വെച്ച് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് കെ. ജോസ് അറിയിച്ചു. അതിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ സജീവമായി പങ്കെടുത്തു. മാധ്യമപ്രവർത്തകർക്കിടയിലെ സൗഹൃദവും പരസ്പര സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനും കുടുംബങ്ങളുടെ ഒത്തുചേരലിനുമാണ് ഈ ഒത്തുകൂടൽ വേദിയായത്.

  • Related Posts

    35 മിനിറ്റിൽ ബത്തേരിയിൽ നിന്ന് കോഴിക്കോട്ട്; പ്രതീക്ഷ നൽകി ഇ. ശ്രീധരന്റെ അതിവേഗ റെയിൽവേ പദ്ധതി

    Spread the love

    Spread the loveബത്തേരി ∙ നി‍ർദ്ദിഷ്ട തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാതയുമായി ബന്ധിപ്പിച്ച് കോഴിക്കോട്– ബത്തേരി ഉപപാത യാഥാർഥ്യമാക്കിയാലുണ്ടാകാവുന്ന നേട്ടങ്ങളും മികവും വിവരിച്ച് മെട്രോമാൻ ഇ. ശ്രീധരൻ. നഗരസഭയും നാഷനൽ ഹൈവേ ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റിയും ചേർന്നു നൽകിയ സ്വീകര‌ണത്തിൽ പ്രസംഗിക്കുകയായിരുന്നു…

    ഥാർ ജീപ്പ് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം

    Spread the love

    Spread the loveമാനന്തവാടി:കൊയിലേരി–മാനന്തവാടി റൂട്ടിൽ ഇന്ന് പുലർച്ചെ 1.45 ഓടെ ഥാർ ജീപ്പ് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുത ലൈൻ ഉൾപ്പെടെ പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.   വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *