വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

Spread the love

വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഡ്രൈവർ ഉടൻ വാഹനം നിർത്തുകയും വിദ്യാർത്ഥികളടക്കം എല്ലാവരും പുറത്തിറങ്ങുകയും ചെയ്തു. ഇതോടെ തീയാളിപ്പടരുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സും, നാട്ടുകാരും തീ അണച്ചു. ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    ഒമാക് (OMAK) വയനാട് ജില്ലാ കുടുംബസംഗമം മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

    Spread the love

    Spread the love  വയനാട്: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക് – OMAK) വയനാട് ജില്ലാ കമ്മിറ്റിയുടെ കുടുംബസംഗമം വിപുലമായ പരിപാടികളോടെ നടന്നു. മില്ലുമുക്ക് റെയിൻ വ്യൂ റിസോർട്ടിൽ വെച്ച് നടന്ന കുടുംബസംഗമത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള കൃഷി വകുപ്പ്…

    Leave a Reply

    Your email address will not be published. Required fields are marked *