‘സച്ചിൻ സാർ പേരു ചോദിച്ചു, ഓട്ടോഗ്രാഫും തന്നു’; ദേ ആൽവിൻ സച്ചിനൊപ്പം റിലയൻസ് ജിയോയുടെ പരസ്യത്തിൽ

Spread the love

റിലയൻസ് ജിയോയുടെ 10–ാം വാർഷികത്തോടനുബന്ധിച്ചുള്ള പരസ്യത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്ത ആവേശത്തിലാണ് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് ആറാം ക്ലാസ്‌ വിദ്യാർഥി ആൽവിൻ മുകുന്ദ്.

 

‘സച്ചിൻ സാർ എന്നോടു സംസാരിച്ചു. പേരു ചോദിച്ചു, ഓട്ടോഗ്രാഫും തന്നു’– ആൽവിന് സന്തോഷം അടക്കാനാകുന്നില്ല.

 

ഷൂട്ടിനായി മുംബൈയിലേക്കുപോകുമ്പോൾ സച്ചിനൊപ്പമാണ് അഭിനയിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. സെറ്റിൽ, അമിതാഭ് ബച്ചൻ എത്തുമെന്നുകേട്ട് പ്രതീക്ഷയോടെ നിൽക്കുകയായിരുന്നു ആൽവിൻ. ഒടുവിൽ കാരവനിൽ നിന്നിറങ്ങിയ ആളെക്കണ്ട് ഞെട്ടി.

 

ഏഴിമല നാവിക അക്കാദമിയിലെ ഐടി സപ്പോർട്ട് സ്റ്റാഫായ കണ്ണൂർ കിഴുന്ന കരിന്തോളിൽ കെ.ലിജുവിന്റെയും ടി.പി.ശരണ്യയുടെയും ഏകമകനാണ് ആൽവിൻ. രണ്ടരവയസ്സു മുതൽ ചിത്രങ്ങൾ വരച്ചുതുടങ്ങിയ ആൽവിൻ, ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ലൈവ് ആർട്ടിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ്‌ റെക്കോർഡ്സിലും ഇടംനേടി.

  • Related Posts

    കുട്ടിസഖാവായി ‘മാഷ് ’! അധ്യാപകനാണെന്ന കാര്യം മറച്ചുവച്ചു; കോളജ് പ്രവേശനം നേടി എസ്എഫ്ഐ നേതാവ്

    Spread the love

    Spread the loveതിരുവനന്തപുരം ∙ സ്വകാര്യ സ്‌കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എസ്എഫ്ഐ നേതാവിന്റെ ശ്രമം കേരള സർവകലാശാല തടഞ്ഞു. എസ്എഫ്ഐ നേതാവ് അൽ അമീന്റെ പ്രവേശനം റദ്ദാക്കാൻ വിസി മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ അഡ്‌മിഷൻ…

    അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

    Spread the love

    Spread the loveകൊച്ചി: വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലീസ് നടത്തിയ തിരച്ചലിൽ ആണ്…

    Leave a Reply

    Your email address will not be published. Required fields are marked *