രാവിലെ ഉണ്ടാക്കിയ മുട്ടക്കറി, ഉച്ചയ്ക്ക് കഴിക്കുന്ന ശീലമുണ്ടോ? ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ

Spread the love

ഏറ്റവും കുറഞ്ഞ ചെലവിൽ പ്രോട്ടീൻ കിട്ടാൻ മികച്ച ഓപ്ഷനാണ് മുട്ട. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി ദിവസവും പുഴുങ്ങിയ മുട്ട കഴിക്കുന്നവരാണ് മിക്കവാറും ആളുകൾ. ബ്രേക്ക്ഫാസ്റ്റിന് മുട്ട പുഴുങ്ങിയത് മാത്രമായും മുട്ട സാലഡ് ആയും മുട്ടക്കറിയായുമൊക്കെ റെസിപ്പികൾ നമ്മൾ ട്രൈ ചെയ്യാറുണ്ട്.

 

മുട്ട ആരോഗ്യത്തിന് നല്ലതാണെങ്കിലും ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ പുഴുങ്ങിയ മുട്ട കഴിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധയ്ക്ക് വരെ സാധ്യതയുണ്ട്. പുഴുങ്ങിക്കഴിഞ്ഞാൽ മുട്ടയ്ക്ക് അതിന്റെ സംരക്ഷണ കവചമായ ക്യൂട്ടിക്കിൾ നഷ്ടപ്പെടും. അതുകൊണ്ട് തന്നെ പുഴുങ്ങിയ മുട്ട ഏറെ നേരം വച്ചിരുന്നാൽ അത് പെട്ടെന്ന് കേടാകാൻ തുടങ്ങും.

 

ക്യൂട്ടിക്കിൾ നഷ്ടപ്പെട്ടു കഴിഞ്ഞാൻ വളരെ എളുപ്പത്തിൽ ബാക്ടീരിയകൾക്ക് ഉള്ളിൽ കടക്കാൻ സാധിക്കും. സാധാരണ അന്തരീക്ഷ താപനിലയിൽ പുഴുങ്ങിയ മുട്ട സൂക്ഷിക്കുമ്പോൾ അതിൽ സാൽമൊണല്ല പോലുള്ള ബാക്ടീരിയകൾ അതിവേഗം വളരുകയും ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടുകയും ചെയ്യും.

 

പുഴുങ്ങി രണ്ട് മണിക്കൂറിനകം മുട്ട കഴിക്കണം. അന്തരീക്ഷ താപനില 32 ഡിഗ്രി സെൽഷ്യസിലും കൂടുതലാണെങ്കിൽ മുട്ട പുഴുങ്ങി ഒരു മണിക്കൂറിനകം കഴിക്കുന്നതാണ് സുരക്ഷിതം. പുഴുങ്ങിയ മുട്ട പിന്നീട് ഉപയോഗിക്കാൻ ഉള്ളതാണെങ്കിൽ ഉടൻ തന്നെ ഫ്രിഡ്ജിൽ വയ്ക്കുക. തണുത്ത താപനിലയിൽ പുഴുങ്ങിയ മുട്ട തോടോടു കൂടി ഏഴു ദിവസം വരെ ഫ്രഷ് ആയും സുരക്ഷിതമായും ഇരിക്കും.

 

ഫ്രിഡ്ജിൽ‍ പുഴുങ്ങിയ മുട്ട വയ്ക്കുമ്പോൾ വാതിലിലെ ഷെൽഫിൽ വയ്ക്കാൻ ശ്രദ്ധിക്കാം. ഇടയ്ക്കിടെ വാതിൽ തുറക്കുമ്പോൾ ഉണ്ടാകുന്ന താപനിലയിലെ വ്യത്യാസം മൂലം ഫ്രിഡ്ജിനുള്ളിലാണെങ്കിൽ പോലും മുട്ട കേടുവരാൻ സാധ്യത കൂടും. ഉള്ളിൽ വച്ചാൽ എപ്പോഴും തണുത്ത അന്തരീക്ഷം ലഭിക്കും.

 

മുട്ട കഴിക്കും മുൻപ് എപ്പോഴും അത് പരിശോധിക്കണം. പുഴുങ്ങിയ മുട്ടയ്ക്ക് എന്തെങ്കിലും ദുർഗന്ധമോ, സൾഫർ ഗന്ധമോ വഴുവഴുപ്പോ ഉണ്ടെങ്കിൽ അവ കളയണം. കേടായ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. സുരക്ഷിതമായി മുട്ട കഴിക്കുന്നതിൽ മുട്ട സൂക്ഷിക്കുന്ന കാര്യവും പ്രധാനമാണ്. മുട്ട തോടുകളയാതെ, സൂക്ഷിച്ചാൽ ഒരാഴ്ചവരെ ഉപയോഗിക്കാം.

  • Related Posts

    ഇ.ഡിയുടെ വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമം: കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി∙ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമിച്ച സംഭവത്തിൽ കേരള പ്രവാസി അസോസിയേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് വെള്ളപ്പാലത്ത് വീട്ടിൽ രാജേന്ദ്രനെ (54) എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച്…

    അഫ്സൽ ജോലിക്ക് വിട്ടില്ലെന്ന് സായയുടെ സുഹൃത്ത്; ‘പുറത്തുനിന്ന് നോക്കുമ്പോൾ എല്ലാം ഓക്കെ എന്ന് തോന്നും, പക്ഷേ…’

    Spread the love

    Spread the loveകൊല്ലം∙ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സായ (26) വീട്ടിലെ പ്രശ്നങ്ങൾ പങ്കുവച്ചിരുന്നതായി അടുത്ത സുഹൃത്തിന്റെ വെളിപ്പെടുത്തൽ. എന്താണ് പ്രശ്നമെന്നു പല തവണ ചോദിച്ചെങ്കിലും വ്യക്തമായി പറഞ്ഞില്ല. വസ്തു എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട് ഭർതൃവീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭർത്താവ്…

    Leave a Reply

    Your email address will not be published. Required fields are marked *