വിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച; ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശുകാരൻ, പിടിയിൽ

Spread the love

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ വ്യാജ രേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശുകാരന്‍ പിടിയിൽ. ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ ഇയാളിൽ നിന്നു പിടിച്ചെടുത്തു. വ്യാജ ആധാർ കാർഡിൽ ബിപ്ലബ് സോറൻ (32) എന്ന പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബംഗാൾ മുർഷിദാബാദ് പൊലീസിന്‍റെ പേരിലുള്ള വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാൾ ഹാജരാക്കിയിരുന്നു. ഒരു വർ‌ഷമായി നാവിക സേനയുടെ ലോൺട്രി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ

 

രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് ബംഗ്ലാദേശ് പൗരനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കും.

 

കഴിഞ്ഞ ദിവസം കണ്ണൂർ നഗരത്തിൽ വ്യാജ രേഖകളുമായി സ്പായിൽ ജോലി ചെയ്തിരുന്ന അഞ്ച് ബംഗ്ലാദേശ് യുവതികളെ കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം പൊലീസ് വ്യാപകമായ പരിശോധനയാണ് നടത്തുന്നത്.

  • Related Posts

    റെയിൽവേ പാർക്കിങ്ങിൽ 7.56 കോടിയുടെ ജിഎസ്‌ടി വെട്ടിപ്പ്; 69 ഇടങ്ങളിൽ പരിശോധന

    Spread the love

    Spread the loveതിരുവനന്തപുരം∙ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിങ് കേന്ദ്രങ്ങളിൽ ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. റെയിൽവേ സ്റ്റേഷനുകളുടെ പരിസരങ്ങളിൽ വാഹന പാർക്കിങ് കരാർ എടുത്തിട്ടുള്ള 22 പേരുടെ ഓഫിസുകളിലും…

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    Leave a Reply

    Your email address will not be published. Required fields are marked *