കരോൾ സംഘം വീട്ടിൽ കയറിയില്ല; 7 വർഷം കഴിഞ്ഞ് ആക്രമണം

Spread the love

മുട്ടുചിറ ∙ ക്രിസ്മസ് കരോൾ സംഘം ഏഴു വർഷം മുൻപു വീട്ടിലെത്തി പാടാതിരുന്നതിന്റെ വൈരാഗ്യത്തിൽ ദമ്പതികളെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിയതായി പരാതി. മഠത്തിക്കുന്നേൽ സന്തോഷ് ജോൺ (52), ഭാര്യ സീന സന്തോഷ് (47) എന്നിവരുടെ നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്കും തോളിലും കൈയ്ക്കും വെട്ടേറ്റു സന്തോഷ് ആശുപത്രിയിലാണ്.

 

കുരിശുംമൂട് – വള്ളിക്കാഞ്ഞിരം റോഡിൽ ശനിയാഴ്ച രാത്രിയിലാണു സംഭവം. അയൽവാസി കുരിശുംമൂട് തൈപ്പറമ്പിൽ സിജോയിയെ (35) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഏഴുവർഷം മുൻപ് നാട്ടിലെ ക്ലബ്ബിന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ വീടുകളിൽ കാരൾ നടത്തിയിരുന്നു. സിജോയിയുടെ വീട്ടിൽ പോകാതിരുന്നതിനെച്ചൊല്ലി അന്നു തർക്കവും കേസും ഉണ്ടായിരുന്നതായും സന്തോഷ് പറഞ്ഞു.

  • Related Posts

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    വിവാഹ ചടങ്ങിന് പണം വാങ്ങിയ ശേഷം ആഹാരം എത്തിച്ചില്ല; കേറ്ററിങ് തട്ടിപ്പിൽ യുവാവ് കസ്റ്റഡിയിൽ

    Spread the love

    Spread the loveകോട്ടയം ∙ വിവാഹ ചടങ്ങിനു ഭക്ഷണം എത്തിക്കാതെ മുങ്ങിയ കേസിൽ കാഞ്ഞിരപ്പള്ളിയിൽ ഉദയം എന്ന പേരിൽ കേറ്ററിങ് ഏജൻസി നടത്തിയിരുന്ന കാളകെട്ടി മാഞ്ഞുക്കുളം ചക്കുംപറമ്പിൽ വിഷ്ണു മോഹൻ പൊലീസ് കസ്റ്റഡിയിൽ. കോട്ടയം ഈസ്റ്റ് പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ…

    Leave a Reply

    Your email address will not be published. Required fields are marked *