11 വയസ്സുകാരന്റെ വിരൽ കടിച്ചെടുത്ത് തെരുവുനായ

Spread the love

കിളിമാനൂർ (തിരുവനന്തപുരം) ∙ സഹോദരനുമൊത്തു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറാം ക്ലാസ് വിദ്യാർഥിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു. ഗുരുതരമായി പരുക്കേറ്റ ശരണിനെ (11) എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ചെടുത്ത വിരലുമായി കടന്ന നായയ്ക്കായി പരിസരവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടിച്ചെടുത്ത വിരലും കണ്ടെത്താനായിട്ടില്ല.

 

പുളിമാത്ത് പഞ്ചായത്ത് പുല്ലയിൽ വാർഡ് കൊടുവഴന്നൂർ മൊട്ടലുവിള ചരുവിള വീട്ടിൽ രാജു– അഞ്ജു ദമ്പതികളുടെ മകനാണു ശരൺ. കൊടുവഴന്നൂർ ഗവ.എച്ച്എസ്എസിലെ വിദ്യാർഥിയാണ്. വീട്ടുമുറ്റത്തേക്ക് കുരച്ചുകൊണ്ട് ഓടിക്കയറിയ നായ ശരണിനെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ശരണിന്റെ വലതുകയ്യിലെ മോതിരവിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തു. ഓടിമാറിയതിനാൽ ഇളയ സഹോദരൻ രക്ഷപ്പെട്ടു.

 

നിലവിളികേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും നായ ഓടിപ്പോയി. ശരണിന്റെ ഇടതുകാലിന്റെ തുടയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സമീപപ്രദേശത്തെ വളർത്തുമൃഗങ്ങളെയും നായ കടിച്ചതായി നാട്ടുകാർ പരാതിപ്പെട്ടു.

  • Related Posts

    കുരുക്ക് മുറുകുന്നു: വീട് തിരിച്ചുപിടിച്ചതിൽ ബെനാമി ഇടപാടും

    Spread the love

    Spread the loveകൽപറ്റ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജപ്തി ചെയ്ത സ്വന്തം വീട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലിക്കുട്ടിയുടെ പേരിലാക്കി തിരിച്ചുപിടിച്ചതിൽ ബെനാമി ഇടപാടുമുണ്ടെന്ന് എക്സൈസിനു വിവരം ലഭിച്ചു. അഗസ്റ്റിൻ സഹോദരന്മാർ തുടങ്ങിയ മാംഗോ…

    കോഴിക്കോട് മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ഇടവഴിയിലെ മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. റെയിൽവേ സ്റ്റേഷന്റെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപത്തുനിന്ന് വലിയങ്ങാടി ഭാഗത്തേക്ക് പോകുന്ന ഇടവഴിയിലാണ് ഞായറാഴ്ച രാവിലെ തലയോട്ടി കണ്ടത്. കാൽനട യാത്രക്കാരനാണ് തലയോട്ടി ആദ്യം…

    Leave a Reply

    Your email address will not be published. Required fields are marked *