കുരുക്ക് മുറുകുന്നു: വീട് തിരിച്ചുപിടിച്ചതിൽ ബെനാമി ഇടപാടും

Spread the love

കൽപറ്റ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജപ്തി ചെയ്ത സ്വന്തം വീട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലിക്കുട്ടിയുടെ പേരിലാക്കി തിരിച്ചുപിടിച്ചതിൽ ബെനാമി ഇടപാടുമുണ്ടെന്ന് എക്സൈസിനു വിവരം ലഭിച്ചു. അഗസ്റ്റിൻ സഹോദരന്മാർ തുടങ്ങിയ മാംഗോ ഫോൺ കമ്പനിയാണു ലില്ലിക്കുട്ടിക്കായി 2 കോടി രൂപ എസ്ബിഐ പാലാരിവട്ടം ബ്രാഞ്ചിൽ അടച്ചതെന്നാണു വിവരം.

 

മറ്റൊരാളുടെ പേരിൽ പണം നൽകുകയോ സ്വത്ത് വാങ്ങുകയോ ചെയ്യുന്നതു 2016 ലെ ബെനാമി ഇടപാടുകൾ(നിരോധന) ഭേദഗതി നിയമപ്രകാരം കുറ്റകരമാണ്. ബെനാമി ആയി കണ്ടെത്തുന്ന സ്വത്തുക്കൾ നഷ്ടപരിഹാരം നൽകാതെ തന്നെ കേന്ദ്ര സർക്കാരിനു കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട് ബാങ്കിൽനിന്നു ലഭിച്ച മറുപടി അടക്കമുള്ള രേഖകൾ അന്വേഷണസംഘം കോടതിയിൽ ഹാജരാക്കും.

 

ഏഷ്യൻ മോട്ടോഴ്സ് എന്ന കമ്പനിയുടെ പേരിൽ ട്രക്കുകൾ വാങ്ങാനാണു വയനാട് വാഴവറ്റയിലെ വീടും സ്ഥലവും ഈടു നൽകി എസ്ബിഐയിൽനിന്ന് 13.57 കോടി രൂപ ആന്റോ അഗസ്റ്റിൻ വായ്പയെടുത്തത്. എന്നാൽ, വാഹനങ്ങളൊന്നും വാങ്ങിയില്ലെന്നു കണ്ടെത്തിയതിനാൽ, വായ്പാത്തുക തിരിച്ചുപിടിക്കാനായി 2022 ജൂണിൽ 36.25 സെന്റ് സ്ഥലവും വീടും ലേലത്തിൽ വച്ചു. ഓൺലൈനായി നടത്തിയ ലേലത്തിനൊടുവിൽ ഭാര്യാമാതാവിന്റെ പേരിൽ ആന്റോതന്നെ വസ്തു തിരിച്ചുപിടിച്ചു. എന്നാൽ, പണം നൽകിയതു സ്വന്തം കമ്പനിയുടെ പേരിലാണെന്നതാണു കുരുക്കായി മാറിയിരിക്കുന്നത്.

 

ബാങ്കിൽ പണയത്തിലിരിക്കെയാണു വാഴവറ്റയിലെ വീട്ടിൽ അനധികൃത നിർമാണം നടത്തിയതും. ഇതു ക്രമവൽക്കരിക്കാൻ നൽകിയ അപേക്ഷ തള്ളിയ മുട്ടിൽ പഞ്ചായത്ത് സെക്രട്ടറി നിർമാണം നിർത്തിവയ്ക്കാൻ നോട്ടിസ് നൽകിയെങ്കിലും നടപ്പിലായില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.

  • Related Posts

    11 വയസ്സുകാരന്റെ വിരൽ കടിച്ചെടുത്ത് തെരുവുനായ

    Spread the love

    Spread the loveകിളിമാനൂർ (തിരുവനന്തപുരം) ∙ സഹോദരനുമൊത്തു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറാം ക്ലാസ് വിദ്യാർഥിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു. ഗുരുതരമായി പരുക്കേറ്റ ശരണിനെ (11) എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ചെടുത്ത വിരലുമായി കടന്ന നായയ്ക്കായി പരിസരവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടിച്ചെടുത്ത…

    കോഴിക്കോട് മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ഇടവഴിയിലെ മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. റെയിൽവേ സ്റ്റേഷന്റെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപത്തുനിന്ന് വലിയങ്ങാടി ഭാഗത്തേക്ക് പോകുന്ന ഇടവഴിയിലാണ് ഞായറാഴ്ച രാവിലെ തലയോട്ടി കണ്ടത്. കാൽനട യാത്രക്കാരനാണ് തലയോട്ടി ആദ്യം…

    Leave a Reply

    Your email address will not be published. Required fields are marked *