ഫോൺ നഷ്ടപ്പെട്ടാൽ എന്തുചെയ്യണം? ; നഷ്ടപ്പെട്ട ഫോണുകൾ ‘സ്റ്റേഷൻ പരിധി’യിലുണ്ട്!

Spread the love

അഞ്ചാലുംമൂട്∙ ക്ഷമയോടെ തുനിഞ്ഞിറങ്ങിയാൽ, നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താനാകുമെന്നു തെളിയിച്ചിരിക്കുകയാണ് അഞ്ചാലുംമൂട് പൊലീസ്. 2024ൽ നഷ്ടപ്പെട്ട തന്റെ ഫോൺ കയ്യിൽ കിട്ടിയപ്പോൾ പ്രാക്കുളം സ്വദേശി ബിജുവിന് ഉണ്ടായ അദ്ഭുതം അതു വ്യക്തമാക്കും. ബിജു അന്നു തന്നെ അഞ്ചാലുംമൂട് പൊലീസിനു പരാതി നൽകിയിരുന്നു. തുടർന്നു പൊലീസ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ സിഇഐആർ (സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ) പോർട്ടലിൽ റജിസ്റ്റർ ചെയ്തു. തുടർന്ന് അന്വേഷണത്തിലൂടെ പൊലീസ് ഫോണുകൾ കണ്ടെത്തുകയായിരുന്നു.

 

സിഇഐആർ പോർട്ടലിന്റെ സഹായത്തോടെ ഈ മാസം മാത്രം 6 ഫോണുകളാണ് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത്. സിപിഒ എസ്. അഭിജിത്തിനാണു സ്റ്റേഷനിൽ സിഇഐആർ പോർട്ടലിന്റെ ചുമതല. ഈ മാസമാണ് അഭിജിത്ത് ചുമതലയേറ്റത്. അതിനു മുൻപു ചുമതലയിൽ ഉണ്ടായിരുന്ന എസ്‌സിപിഒ മഹേഷ് കണ്ടെത്തിയ 2 ഫോണുകളും ഇതിൽപെടും.

 

സിഇഐആർ പോർട്ടൽ

ഇന്ത്യയിൽ മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും കണ്ടെത്താനും (ട്രാക്ക് ചെയ്യാനും) കേന്ദ്ര ടെലികോം മന്ത്രാലയം ആരംഭിച്ച ഔദ്യോഗിക സംവിധാനമാണു സിഇഐആർ പോർട്ടൽ. മൊബൈൽ ഫോണിന്റെ ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി ) നമ്പറിനെ അടിസ്ഥാനമാക്കിയാണ് സിഇഐആർ പ്രവർത്തിക്കുന്നത്.പോർട്ടലിൽ ഐഎംഇഐ റജിസ്റ്റർ ചെയ്താൽ ഇന്ത്യയിലെ എല്ലാ ടെലികോം നെറ്റ്‌വർക്കുകളിലും ഫോൺ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടും. പിന്നീട് ആ ഫോണിൽ പുതിയ സിം കാർഡ് ഇട്ടാലും സിം പോർട്ട് ബ്ലോക്ക് ആകും.

 

ഇതോടെ ഫോൺ ഉപയോഗരഹിതമാകും. തുടർന്നു സിമ്മിന്റെ ഉടമയുടെ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാകും. കൂടാതെ യഥാർഥ ഉടമയുടെ നമ്പറിൽ മെസേജ് ലഭിക്കും. ഈ മെസേജ് പൊലീസിനു നൽകിയാൽ ഫോൺ കണ്ടെത്താൻ കൂടുതൽ എളുപ്പമാകും. തിരികെ ലഭിച്ചാൽ ഉടൻ ഉടമയ്ക്ക് ഈ പോർട്ടൽ വഴി തന്നെ ഫോൺ അൺബ്ലോക്ക് ചെയ്തു വീണ്ടും സാധാരണ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും.

 

ഫോൺ നഷ്ടപ്പെട്ടാൽ എന്തുചെയ്യണം?

ഫോൺ നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കറ്റ് സിം കാർഡ് എടുക്കണം. പോർട്ടലിൽ റജിസ്റ്റർ ചെയ്യുമ്പോൾ ഒടിപി ലഭിക്കാൻ ഈ നമ്പർ ആവശ്യമാണ്. തുടർന്നു പൊലീസ് സ്റ്റേഷനിലോ ഓൺലൈനായോ പരാതി നൽകണം. ഫോൺ നഷ്ടപ്പെട്ടതായി പരാതി ലഭിച്ചാൽ ഉടൻ തന്നെ സിഇഐആർ പോർട്ടൽ വഴി ഫോണിന്റെ ഐഎംഇഐ നമ്പർ ഉപയോഗിച്ചു പൊലീസ് ഫോൺ പ്രവർത്തനരഹിതമാക്കും. ഒന്നിൽ കൂടുതൽ സിം ഉപയോഗിക്കാവുന്ന ഫോണുകളുടെ എല്ലാ ഐഎംഇഐ നമ്പറുകളും പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.

 

തുടർന്ന് ഈ ഫോണിൽ മറ്റാരെങ്കിലും പുതിയ സിം കാർഡ് ഉപയോഗിക്കാൻ ശ്രമിച്ചാൽ പോർട്ടൽ വഴി ഉടനടി പൊലീസിനു വിവരം ലഭിക്കും. പുതിയ നമ്പറും സിം എടുക്കാൻ ഉപയോഗിച്ച ആധാറിലെ മേൽവിലാസവും ലിസ്റ്റ് ചെയ്യും. അതുവഴി ലഭിക്കുന്ന വിവരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണു ഫോണുകൾ കണ്ടെത്തുന്നത്.

 

കേരളത്തിനുള്ളിൽ തന്നെയാണു ഫോൺ ഉപയോഗിക്കുന്നതെങ്കിൽ വളരെ പെട്ടെന്നു തന്നെ തിരികെ ലഭിക്കും. കളഞ്ഞു കിട്ടുന്നതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകൾ കൂടുതലും മൊബൈൽ കടകളിൽ വിൽക്കുകയാണു ചെയ്യുന്നത്. അവിടെനിന്നു കൈമറിഞ്ഞു പോയാൽ പുതിയ ഉടമയെ കണ്ടെത്തി വിവരം ധരിപ്പിച്ചു പൊലീസ് ഫോൺ തിരികെ വാങ്ങി യഥാർഥ ഉടമയ്ക്കു നൽകും. കടകളിൽ നിന്നു വാങ്ങുന്ന സെക്കൻഡ് ഫോണുകൾ വ്യാജമാണോ അതോ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടതാണോ എന്നും സിഇഐആർ പോർട്ടൽ വഴി അറിയാൻ കഴിയും. അതിനാൽ സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവർ ഈ സൗകര്യം ഉപയോഗിക്കണമെന്നു പൊലീസ് പറയുന്നു.

  • Related Posts

    വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപ്പൊള്ളും, എല്ലാം തകിടം മറിയും! ആഹ്വാനവുമായി 200 ശാസ്ത്രജ്ഞർ

    Spread the love

    Spread the loveഭൂമിയെ ചുട്ടുപൊള്ളിക്കാൻ പോകുന്ന മറ്റൊരു വിനാശകരമായ പ്രതിഭാസത്തിന് ആഗോള കാലാവസ്ഥ സാക്ഷ്യം വഹിക്കാൻ പോകുന്നുവെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. അടുത്തുവരുന്ന ‘സൂപ്പർ എൽ നിനോ’യെ നേരിടാൻ ഇന്ത്യ അടിയന്തരമായി സജ്ജമാകണമെന്ന് രാജ്യത്തെ ഇരുനൂറോളം പാരിസ്ഥിതിക ശാസ്ത്രജ്ഞരും ഗവേഷകരും നയരൂപീകരണ വിദഗ്ധരോടും…

    പുത്തൻ ജെറ്റ് വിമാനം പറത്തിയത് മദ്യലഹരിയിൽ; റൺവേയിൽ നിന്നും തെന്നിമാറി തീപിടിത്തം, പൈലറ്റുമാർ അറസ്റ്റിൽ

    Spread the love

    Spread the loveട്രിപ്പോളി ∙ പുതുപുത്തൻ സ്വകാര്യ ജെറ്റ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി തീപിടിച്ച സംഭവത്തിൽ‌, മദ്യപിച്ച് വിമാനം പറത്തിയതിനു ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് പൈലറ്റുമാർ അറസ്റ്റിൽ. ലിബിയയിലെ വടക്കുപടിഞ്ഞാറൻ നഗരമായ മിസ്രാത്ത രാജ്യാന്തര വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. പൈലറ്റുമാരുടെ…

    Leave a Reply

    Your email address will not be published. Required fields are marked *