ആപ്പിളില്‍ വീണ്ടും പിരിച്ചുവിടല്‍; രണ്ടുമാസത്തിനിടെ രണ്ടാം തവണ

Spread the love

മുംബൈ: പ്രമുഖ ടെക് കമ്പനി ആപ്പിള്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഫിറ്റ്‌നസ് പ്ലസ് സേവന മേഖലയിലെ ഓഡിയോ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചുരുക്കം ജീവനക്കാരെയാണ് ഇത് ബാധിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

കഴിഞ്ഞ രണ്ടുമാസത്തിനിടെ ആപ്പിളിന്റെ രണ്ടാമത്തെ പിരിച്ചുവിടല്‍ ആണിത്. ടൈം ടു വാക്ക്, ടൈം ടു റണ്‍ തുടങ്ങിയ ഓഡിയോ ഫീച്ചറുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ടീമിലെ അംഗങ്ങളെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടത്. വീഡിയോ കാണാതെ തന്നെ ആപ്പിള്‍ വാച്ച് വഴി വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചറുകള്‍. ഓട്ടോമേഷന്‍, ചെലവ് നിയന്ത്രിക്കല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

ഓഗസ്റ്റില്‍ ആപ്പിള്‍ 200ലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഫിറ്റ്‌നസ് പ്ലസ് ബിസിനസിന് നിരന്തരമായി പുതിയ ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ഇതിന് വലിയ ചെലവ് വരുന്നുണ്ട്. സബ്‌സ്‌ക്രിപ്ഷന്‍ ഉപയോക്കാക്കള്‍ കുറയുന്നതും ഇത്തരം സേവനങ്ങളുടെ സാമ്പത്തിക വശത്തെ ബാധിക്കുന്നുണ്ട്. ഇതെല്ലാം കണക്കാക്കിയാണ് ആപ്പിളിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

  • Related Posts

    ഫോൺ നഷ്ടപ്പെട്ടാൽ എന്തുചെയ്യണം? ; നഷ്ടപ്പെട്ട ഫോണുകൾ ‘സ്റ്റേഷൻ പരിധി’യിലുണ്ട്!

    Spread the love

    Spread the loveഅഞ്ചാലുംമൂട്∙ ക്ഷമയോടെ തുനിഞ്ഞിറങ്ങിയാൽ, നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താനാകുമെന്നു തെളിയിച്ചിരിക്കുകയാണ് അഞ്ചാലുംമൂട് പൊലീസ്. 2024ൽ നഷ്ടപ്പെട്ട തന്റെ ഫോൺ കയ്യിൽ കിട്ടിയപ്പോൾ പ്രാക്കുളം സ്വദേശി ബിജുവിന് ഉണ്ടായ അദ്ഭുതം അതു വ്യക്തമാക്കും. ബിജു അന്നു തന്നെ അഞ്ചാലുംമൂട് പൊലീസിനു…

    വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപ്പൊള്ളും, എല്ലാം തകിടം മറിയും! ആഹ്വാനവുമായി 200 ശാസ്ത്രജ്ഞർ

    Spread the love

    Spread the loveഭൂമിയെ ചുട്ടുപൊള്ളിക്കാൻ പോകുന്ന മറ്റൊരു വിനാശകരമായ പ്രതിഭാസത്തിന് ആഗോള കാലാവസ്ഥ സാക്ഷ്യം വഹിക്കാൻ പോകുന്നുവെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. അടുത്തുവരുന്ന ‘സൂപ്പർ എൽ നിനോ’യെ നേരിടാൻ ഇന്ത്യ അടിയന്തരമായി സജ്ജമാകണമെന്ന് രാജ്യത്തെ ഇരുനൂറോളം പാരിസ്ഥിതിക ശാസ്ത്രജ്ഞരും ഗവേഷകരും നയരൂപീകരണ വിദഗ്ധരോടും…

    Leave a Reply

    Your email address will not be published. Required fields are marked *