മാസം 80 ലക്ഷം കൊടുക്കില്ല, പറക്കുന്നതിനു മാത്രം പണം; വാടക ഹെലികോപ്റ്ററിനു പുതിയ വ്യവസ്ഥ പരിഗണനയിൽ

Spread the love

തിരുവനന്തപുരം ∙ പൊലീസിനായി നിശ്ചിത മാസവാടക നിരക്കിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നതു സർക്കാരിന്റെ പരിഗണനയിൽ. ഹെലികോപ്റ്ററിന്റെ നിലവിലെ 3 വർഷ കരാർ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകുന്നതിനു പകരം ഉപയോഗത്തിനനുസരിച്ചു മാത്രം പണം നൽകുന്ന വ്യവസ്ഥയാണ് ആലോചനയിലുള്ളത്. ഹെലികോപ്റ്റർ കമ്പനിയും ഈ നിർദേശം മുന്നോട്ടുവച്ചതായാണു വിവരം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വരുംദിവസങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്യും. നിലവിലെ വാടകനിരക്കിൽ കരാർ പുതുക്കേണ്ടതുണ്ടോ എന്ന കാര്യമാണു പരിശോധിക്കുക.

 

സ്വകാര്യ കമ്പനിയായ ചിപ്സൺ ഏവിയേഷനാണ് കഴിഞ്ഞ 3 വർഷം ഹെലികോപ്റ്റർ സേവനം ലഭ്യമാക്കിയത്. ഒരു മാസം 25 മണിക്കൂർ പറക്കുന്നതിനുള്ള നിരക്കാണ് 80 ലക്ഷം രൂപ. കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും അധികതുക നൽകണം. പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം രൂപ നൽകണമെന്നതായിരുന്നു വ്യവസ്ഥ. സാധാരണനിലയിൽ പ്രതിമാസം 25 മണിക്കൂർ ഹെലികോപ്റ്റർ ഉപയോഗിക്കാറില്ല. ഈ സാഹചര്യത്തിൽ അത്രയും തുക നൽകേണ്ടതുണ്ടോ എന്നാണു സർക്കാരിന്റെ ചിന്ത. ഹെലികോപ്റ്റർ സേവനം നൽകുന്ന മറ്റു കമ്പനികളെയും സർക്കാർ പരിഗണിക്കും.

 

അടിയന്തര സാഹചര്യങ്ങളിൽ മുഖ്യമന്ത്രി, മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ യാത്ര, പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവർത്തനം, മാവോയിസ്റ്റ് വേട്ട, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടുള്ള അടിയന്തരയാത്രകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. സംസ്ഥാനത്തിന്റെ പക്കൽ സ്ഥിരം ഹെലികോപ്റ്റർ വേണമെന്നാണ് സർക്കാരിന്റെ നിലപാട്. അല്ലാത്തപക്ഷം അത്യാവശ്യഘട്ടങ്ങളിൽ ലഭ്യമാകണമെന്നില്ല. ആവശ്യം വരുമ്പോൾ ലഭ്യമായ ഏതെങ്കിലും സർവീസ് ഉപയോഗിച്ചാൽ സുരക്ഷ ഉൾപ്പെടെയുള്ള പ്രശ്നങ്ങളും വരാം.

  • Related Posts

    ബൈക്കുകൾ ട്രെയിനിലെത്തും; വിമാനത്തിൽ കൂട്ടത്തോടെ പറന്നിറങ്ങി ബൈക്കിൽ കറങ്ങി കവർച്ച; ആറുപേർ അറസ്റ്റിൽ

    Spread the love

    Spread the loveകളമശ്ശേരി: മുൻകൂട്ടി ബൈക്കുകൾ ട്രെയിനിൽ എത്തിച്ച് വിമാനത്തിൽ കൂട്ടത്തോടെ പറന്നിറങ്ങി ബൈക്കിൽ സഞ്ചരിച്ച് കവർച്ച നടത്തുന്ന ഉത്തർപ്രദേശ് സ്വദേശികളായ ആറ് യുവാക്കൾ പോലീസ് പിടിയിലായി. തൃശ്ശൂർ, കളമശ്ശേരി, കണ്ണൂർ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കത്തിലാണ് ഇവർ പിടിയിലായത്.…

    ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു

    Spread the love

    Spread the loveകൽപ്പറ്റ: അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായി എക്സൈസ് കണ്ടെത്തി. വീട്ടിലെ 22 ക്യാമറകളിലെയും ദൃശ്യങ്ങളില്ലെന്ന് എക്സൈസ് പറയുന്നു. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ എടുത്തു മാറ്റിയ…

    Leave a Reply

    Your email address will not be published. Required fields are marked *