ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു

Spread the love

കൽപ്പറ്റ: അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായി എക്സൈസ് കണ്ടെത്തി. വീട്ടിലെ 22 ക്യാമറകളിലെയും ദൃശ്യങ്ങളില്ലെന്ന് എക്സൈസ് പറയുന്നു. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ എടുത്തു മാറ്റിയ നിലയിലാണ്. ആന്‍റോ അഗസ്റ്റിനെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയതിനിടെയാണ് കണ്ടെത്തൽ. തെളിവ് നശിപ്പിക്കാനാണ് ഡിവിആർ എടുത്തു മാറ്റിയതെന്ന് എക്സൈസ് സംശയിക്കുന്നു. നാളെ ആന്‍റോ അഗസ്റ്റിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ആ സമയത്ത് ഇക്കാര്യങ്ങൾ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയേക്കും.

 

അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ ആന്‍റോ അഗസ്റ്റിനെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനും 24 മണിക്കൂർ കസ്റ്റഡിയാണ് ബത്തേരി കോടതി അനുവദിച്ചത്. ചോദ്യം ചെയ്യലിൽ വീട് തന്റെ പേരിൽ അല്ലെന്നും വീട്ടിലുണ്ടായിരുന്ന മദ്യത്തെ കുറിച്ച് അറിയില്ലെന്നും ആന്‍റോ ആവർത്തിച്ചു. കോടതിയിലെ വാദങ്ങൾ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മുൻപിലും ആവർത്തിച്ചു. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് തന്‍റെ പേരിലല്ല. വീട് ബാങ്ക് ജപ്തി ചെയ്ത് സർഫാസി നിയമ പ്രകാരം മറ്റൊരാൾ വാങ്ങി. താൻ മദ്യപിക്കുന്ന ആളല്ലെന്നും പിടിച്ചെടുത്ത മദ്യത്തെ കുറിച്ച് അറിയില്ലെന്നും ആന്‍റോ ആവർത്തിച്ചു. എന്നാൽ വീട് ആന്‍റോയുടെ പേരിലാണെന്ന് തെളിയിക്കാനുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് എക്സൈസ്. അതിനിടെ വാഴവറ്റയിലെ വീട് അനധികൃത നിർമ്മാണമെന്ന് കണ്ടെത്തി പഞ്ചായത്ത്‌ നൽകിയ സ്റ്റോപ്പ്‌ മെമ്മോയും പുറത്ത് വന്നു.

 

പഞ്ചായത്ത്‌ രേഖകളിൽ വീട് ആന്‍റോയുടെ പേരിലാണ്. കെ എസ് ഇ ബി കണക്ഷൻ ഉൾപ്പടെ ഉള്ളതും ആന്‍റോ അഗസ്റ്റിന്റെ പേരിൽ തന്നെ. ഭാര്യാമാതാവ് ലില്ലി ലേലത്തിൽ വസ്തു സ്വന്തമാക്കിയെന്നാണ് ആന്‍റോ അഗസ്റ്റിന്റെ വാദം. വീടിന്‍റെ ഉടമസ്ഥവകാശം മറ്റൊരാൾക്ക്‌ കൈമാറിയെന്ന് തെളിയിക്കാൻ പ്രതിഭാഗം ഹാജരാക്കിയ എസ് ബി ഐയുടെ സെയിൽസ് സർട്ടിഫിക്കറ്റ് മാത്രം മതിയാകില്ലെന്നാണ് എക്സൈസ് പറയുന്നത്.

  • Related Posts

    ഇനി പാട്ടും കേട്ട് യാത്ര, ‘സ്വന്തം റേഡിയോ’യുമായി കെഎസ്ആർടിസി!

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആർടിസി ബസ് യാത്രയിൽ ഹെഡ്ഫോൺ എടുക്കാൻ മറന്നുപോയോ? സാരമില്ല. പ്രതിദിനം യാത്ര ചെയ്യുന്ന 21 ലക്ഷത്തോളം വരുന്ന യാത്രക്കാർക്കായി ബസുകളിൽ സ്വന്തം ഡിജിറ്റൽ റേഡിയോ ശൃംഖല ഒരുക്കി യാത്രാനുഭവം മികച്ചതാക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. പ്രിയദർശനി സർവീസ് ആരംഭിച്ചതോടെ…

    യാത്രക്കാർ മാറിക്കയറിയത് 4 ബസ്, മംഗളൂരു യാത്ര 5 മണിക്കൂർ വൈകി

    Spread the love

    Spread the loveപത്തനംതിട്ട∙ പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് മംഗലാപുരത്തേക്കു ശനിയാഴ്ച വൈകിട്ട് സർവീസ് നടത്തിയ ബസിന്റെ ടയർ സോളിങ് ഇളകിയതിനെ തുടർന്ന് യാത്രക്കാർ വഴിയിൽ മണിക്കൂറുകൾ കുടുങ്ങി. നാല് ബസ് മാറി കയറി അഞ്ച് മണിക്കൂർ വൈകിയാണ് യാത്രക്കാർക്കു മംഗലാപുരത്ത് എത്താനായത്.…

    Leave a Reply

    Your email address will not be published. Required fields are marked *