തൊണ്ടിമുതൽ മോഷണം പോയ സംഭവം:സബിത്തിനെ റിമാൻഡ് ചെയ്തു

Spread the love

സുല്‍ത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് കാണാതായ കേസില്‍ അറസ്റ്റിലായ പൊലീസുകാരൻ സബിത്തിനെ റിമാൻഡ് ചെയ്തു.

 

14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. സബിത്തിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. കേസില്‍ സബിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നാളെ അപേക്ഷ നല്‍കും.

 

സ്റ്റേഷനില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാൻസ് കാണാതായതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.എന്നാല്‍ സബിത്തിന് സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. തുടർന്ന് സബിത്ത് ഒളിവില്‍ പോയിരുന്നു. പിന്നീട് എറണാകുളം കളമശ്ശേരിയില്‍ നിന്നാണ് സബിത്തിനെ പൊലീസ് പിടികൂടിയത്.

 

അതേസമയം, കേസില്‍ സബിത്തിനെ ബലിയാടാക്കുകയാണെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സബിത്തിന്റെ അഭിഭാഷകൻ അമല്‍ജിത്ത് ആരോപിച്ചു. ഹാൻസ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ രൂക്ഷഗന്ധം കാരണം അവ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കുക മാത്രമാണ് സബിത്ത് ചെയ്തതെന്നാണ് അഭിഭാഷകന്റെ വാദം.

  • Related Posts

    സ്‌പോൺസർഷിപ്പ് തട്ടിപ്പ്; ആന്റോയ്ക്ക് ജിഎസ്ടി കുരുക്ക്, പിഴ അടക്കം 25 കോടി അടയ്‌ക്കേണ്ടിവരും

    Spread the love

    Spread the loveകൊച്ചി: ഫുട്‌ബോൾ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ആന്റോ അഗസ്റ്റിന് ജിഎസ്ടി വകുപ്പ് 74എ വകുപ്പ് പ്രകാരം ഉടൻ കാരണം കാണിക്കൽ നോട്ടീസ് നൽകും. പിഴയടക്കം 25 കോടി രൂപ ജിഎസ്ടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിഎസ്ടി വകുപ്പ് നോട്ടീസ്…

    ഫുട്ബോൾ കളിച്ച് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന; യുവാവ് മരിച്ചു

    Spread the love

    Spread the love  മാനന്തവാടി: പരിയാരംകുന്ന് പരിയാരത്ത് വീട്ടിൽ ഫിലിപ്പിന്റെയും ശോഭയുടെയും മകൻ നിഥിൻ ഫിലിപ്പ് (35) ആണ് മരിച്ചത് .ഇന്നലെ രാത്രി ഫുട്ബോൾ കളിച്ച് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം…

    Leave a Reply

    Your email address will not be published. Required fields are marked *