വില്പനക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

Spread the love

ബത്തേരി: ഡ്രൈ ഡേ ദിനത്തിൽ വില്പനക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. സുൽത്താൻ ബത്തേരി സ്വദേശി കുപ്പാടി വില്ലേജിലെ റാത്തപ്പിള്ളിൽ വീട്ടിൽ എമിൽ അഗസ്റ്റിൻ (44) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

 

കുപ്പാടി വില്ലേജിൽ സുൽത്താൻ ബത്തേരി -പുൽപ്പള്ളി റോഡിൽ അർമാട് വഴി കുപ്പാടിയിലേക്ക് പോകുന്ന റോഡിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. സുൽത്താൻ ബത്തേരി നഗരസഭയിലെ ഒരു വീടിന്റെ പിൻവശത്തെ ചായ്പ്പിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചിരുന്നതായി എക്സൈസ് അധികൃതർ അറിയിച്ചു. സർക്കാരിന്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫീസർ വിജിത്ത് കെ.ജി. നേതൃത്വം നൽകി. പ്രിവന്റീവ് ഓഫീസർമാരായ രഘു വി., രഘു എം.എ., സിവിൽ എക്സൈസ് ഓഫീസർ അനീഷ് ഇ.എസ്., വനിതാ സിവിൽ എക്സൈസ് ഓഫീസർ സുദിവ്യബായ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ. എന്നിവർ സംഘത്തിലുണ്ടായിരുന്നു.

  • Related Posts

    തൊണ്ടിമുതൽ മോഷണം പോയ സംഭവം:സബിത്തിനെ റിമാൻഡ് ചെയ്തു

    Spread the love

    Spread the loveസുല്‍ത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് കാണാതായ കേസില്‍ അറസ്റ്റിലായ പൊലീസുകാരൻ സബിത്തിനെ റിമാൻഡ് ചെയ്തു.   14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. സബിത്തിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. കേസില്‍ സബിത്തിനെ കസ്റ്റഡിയില്‍…

    സ്‌പോൺസർഷിപ്പ് തട്ടിപ്പ്; ആന്റോയ്ക്ക് ജിഎസ്ടി കുരുക്ക്, പിഴ അടക്കം 25 കോടി അടയ്‌ക്കേണ്ടിവരും

    Spread the love

    Spread the loveകൊച്ചി: ഫുട്‌ബോൾ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ആന്റോ അഗസ്റ്റിന് ജിഎസ്ടി വകുപ്പ് 74എ വകുപ്പ് പ്രകാരം ഉടൻ കാരണം കാണിക്കൽ നോട്ടീസ് നൽകും. പിഴയടക്കം 25 കോടി രൂപ ജിഎസ്ടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിഎസ്ടി വകുപ്പ് നോട്ടീസ്…

    Leave a Reply

    Your email address will not be published. Required fields are marked *