അർധരാത്രി വീടിനുനേരെ ബോംബേറ്; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

തിരുവനന്തപുരം: ചിറയിൻകീഴിൽ വീടിനു നേരെ ബോംബേറ്. പുതുക്കരി വയലിൽ വീട് വിജയന്റെ ഉടമസ്ഥതയിലുള്ള വീടിനുനേരെയാണ് ബോംബേറുണ്ടായത്. അർധരാത്രി 12:45-ഓടെയാണ് സംഭവം. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ രണ്ടുപേർ വീട് ലക്ഷ്യമാക്കി നാല് ബോംബുകൾ എറിയുകയായിരുന്നു. ഇതിൽ മൂന്നെണ്ണം വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഒരെണ്ണം പൊട്ടാത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

 

സ്‌ഫോടന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ആക്രമണ വിവരമറിയുന്നത്. സംഭവസമയത്ത് ഗൃഹനാഥനായ വിജയൻ, ഭാര്യ ഗിരിജ, മക്കൾ, മരുമക്കൾ എന്നിവരടക്കം ഒൻപത് പേർ വീട്ടിനുള്ളിലുണ്ടായിരുന്നു. വീട്ടുകാർ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

 

രണ്ടുപേർ ചേർന്ന് ബോംബെറിയുന്ന ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊട്ടാതെ കിടന്ന ബോംബ് നിർവീര്യമാക്കി. അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

  • Related Posts

    വാഹനക്കൈമാറ്റം: പേരിലെ പൊരുത്തക്കേടിൽ വലഞ്ഞ് ഉടമകൾ, ഒരക്ഷരം തെറ്റിയാൽ കുടുങ്ങും

    Spread the love

    Spread the loveആലപ്പുഴ: വാഹനക്കൈമാറ്റ നടപടി ആധാർ അധിഷ്ഠിതമാക്കിയതോടെ സംസ്ഥാനത്ത് കൈമാറ്റം പ്രതിസന്ധിയിൽ. ആധാർ കാർഡിലെയും ആർ.സി. ബുക്കിലെയും പേരു തമ്മിൽ ചെറിയ വ്യത്യാസമുണ്ടെങ്കിൽപ്പോലും കൈമാറാൻ സാധിക്കില്ല.   ആർ.ടി. ഓഫീസ് സേവനത്തിലധികവും ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ടതാണ്. ഓൺലൈൻ നടപടിയിലൂടെയാണ് കൈമാറ്റം.…

    കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു; 17 പേർക്ക് പരിക്ക്

    Spread the love

    Spread the loveപത്തനംതിട്ട: ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാർക്ക് നേരെ തേനീച്ച ആക്രമണം. രാവിലെ അഞ്ചരക്ക് പത്തനംതിട്ടയിൽ നിന്നും യാത്ര തിരിച്ച ബസ്സിലെ യാത്രക്കാർക്കുനേരെയാണ് കാട്ടുതേനീച്ചയുടെ ആക്രമണമുണ്ടായത്. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും കുത്തേറ്റു. ഗവി കഴിഞ്ഞു കോഴിക്കാനത്ത് വച്ചാണ് സംഭവം ഉണ്ടായത്.…

    Leave a Reply

    Your email address will not be published. Required fields are marked *