അജ്ഞാതജീവിയുടെ ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്, ഫോറസ്റ്റ് സംഘമെത്തി പരിശോധന

Spread the love

കോഴിക്കോട്: നാദാപുരത്ത് അജ്ഞാതജീവിയുടെ അക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നാദാപുരം പഞ്ചായത്തിലെ പതിനാറാം വാർഡിലെ കുമ്മങ്കോട് ബദ്രിയ മസ്ജിദിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കുമ്മങ്കോട് സ്വദേശി മുഹമ്മദ് ഫിനാന് ( 22 ) ആണ് പരിക്കേറ്റത്. നെഞ്ചിലും തലയ്ക്കും സാരമായി പരിക്കേറ്റ ഫിനാനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ മറ്റൊരാൾ ഫിനാന്റെ ബന്ധുവാണ്. പരിക്ക് സാരമല്ല. വീടിനടുത്തെ പറമ്പത്തെ കാട് വെട്ടുന്നതിനിടെ ആണ് മുഹമ്മദ് ഫിനാനെ ജീവി ആക്രമിച്ചത്.

 

നാട്ടുകാരും ജനപ്രതിനിധികളും വനപാലകരെ വിവരമറിയിച്ചു.ആക്രമിച്ചത് പുലി ആണെന്ന സംശയത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം ആയഞ്ചേരി പഞ്ചായത്ത് പരിസരത്തും സമാന രീതിയിൽ പുലിയെ കണ്ടതായി പ്രചരിച്ചിരുന്നു. ഫനാൻ ആക്രമിക്കപ്പെട്ട സ്ഥലത്ത് പുലിയുടേതിന് സമാനമായ കാൽപ്പാടുകളുണ്ട്. ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

  • Related Posts

    അർധരാത്രി വീടിനുനേരെ ബോംബേറ്; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    Spread the love

    Spread the loveതിരുവനന്തപുരം: ചിറയിൻകീഴിൽ വീടിനു നേരെ ബോംബേറ്. പുതുക്കരി വയലിൽ വീട് വിജയന്റെ ഉടമസ്ഥതയിലുള്ള വീടിനുനേരെയാണ് ബോംബേറുണ്ടായത്. അർധരാത്രി 12:45-ഓടെയാണ് സംഭവം. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ രണ്ടുപേർ വീട് ലക്ഷ്യമാക്കി നാല് ബോംബുകൾ എറിയുകയായിരുന്നു. ഇതിൽ മൂന്നെണ്ണം വൻ ശബ്ദത്തോടെ…

    വാഹനക്കൈമാറ്റം: പേരിലെ പൊരുത്തക്കേടിൽ വലഞ്ഞ് ഉടമകൾ, ഒരക്ഷരം തെറ്റിയാൽ കുടുങ്ങും

    Spread the love

    Spread the loveആലപ്പുഴ: വാഹനക്കൈമാറ്റ നടപടി ആധാർ അധിഷ്ഠിതമാക്കിയതോടെ സംസ്ഥാനത്ത് കൈമാറ്റം പ്രതിസന്ധിയിൽ. ആധാർ കാർഡിലെയും ആർ.സി. ബുക്കിലെയും പേരു തമ്മിൽ ചെറിയ വ്യത്യാസമുണ്ടെങ്കിൽപ്പോലും കൈമാറാൻ സാധിക്കില്ല.   ആർ.ടി. ഓഫീസ് സേവനത്തിലധികവും ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ടതാണ്. ഓൺലൈൻ നടപടിയിലൂടെയാണ് കൈമാറ്റം.…

    Leave a Reply

    Your email address will not be published. Required fields are marked *