ഓടുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർക്ക് അദ്ഭുത രക്ഷ

Spread the love

കെഎസ്ആർടിസി ബസിൽ നിന്ന് തീയും പുകയും ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. തീയും പുകയും കണ്ടതോടെ ഡ്രൈവർ പെട്ടെന്നു ബസ് നിർത്തി.പാലക്കാട്  പട്ടാമ്പിയിൽ ആണ് സംഭവം.

 

പിന്നാലെ യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടത്തത്തിന് കാരണം.ഇന്നു പുലർച്ചെ നാലരയോടെ പട്ടാമ്പി മാർക്കറ്റിനു മുന്നിലാണു സംഭവം. പെരിന്തൽമണ്ണയിൽ നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന ബസിനാണു തീപിടിച്ചത്.

 

പട്ടാമ്പി പൊലീസും അഗ്നിരക്ഷാസേനയും എത്തി തീ അണച്ചു. ബസ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

  • Related Posts

    നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണം

    Spread the love

    Spread the loveതിരുവനന്തപുരം∙ മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലെ മാന്‍ഹോളില്‍ നാലുമാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തി. രണ്ടാം വാര്‍ഡിനു സമീപത്തെ മാന്‍ഹോള്‍ വൃത്തിയാക്കാന്‍ എത്തിയവരാണു ഭ്രൂണം കണ്ടത്. മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാസം തികയാതെ പ്രസവിച്ച ശേഷം…

    ഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യും

    Spread the love

    Spread the loveകൊച്ചി∙ ആലുവ വെളിയത്തുനാട് റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിയിൽ പങ്കെടുത്ത എല്ലാവരേയും ചോദ്യം ചെയ്യാൻ പൊലീസ്. പാർട്ടിയുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 23 തികയാത്തവർ മദ്യം ഉപയോഗിച്ചു…

    Leave a Reply

    Your email address will not be published. Required fields are marked *