വൻ കവർച്ച: അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവൻ കവർന്നു

Spread the love

തൃശൂർ നഗരത്തിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വൻ കവർച്ച. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിൽനിന്ന് 55 പവൻ സ്വർണ്ണാഭരണങ്ങളാണ് കവർന്നത്. വീടിന്റെ മുൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. തിങ്കളാഴ്ച രാവിലെ കുടുംബം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം പുറത്തറിയുന്നത്.

 

മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും കഴിഞ്ഞ ഒരാഴ്ചയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഈ ദിവസങ്ങളിൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ എറണാകുളത്തുനിന്ന് കൂർക്കഞ്ചേരിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കാണുന്നത്. തുടർന്ന് അകത്തു കയറി നടത്തിയ പരിശോധനയിലാണ് അലമാരകളിൽ സൂക്ഷിച്ചിരുന്ന 55 പവനോളം സ്വർണ്ണാഭരണങ്ങൾ മോഷണം പോയതായി വ്യക്തമായത്.

 

വിവരമറിഞ്ഞയുടൻ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡും നെടുപുഴ പൊലീസും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പുലർച്ചെ ഒന്നരയോടെ ഒരാൾ മതിൽ ചാടിക്കടന്ന് വീട്ടുപറമ്പിലേക്ക് എത്തുന്നതായി പതിഞ്ഞിട്ടുണ്ട്. കുടുംബം സ്ഥലത്തില്ലെന്ന വിവരം മനസ്സിലാക്കി പ്രദേശത്തെക്കുറിച്ച് ധാരണയുള്ളവരാണോ കൃത്യത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സമീപത്തെ മൊബൈൽ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

  • Related Posts

    ആഡംബര കാറുകളിൽ കഞ്ചാവ് കടത്ത്; ഗൂഡല്ലൂരിൽ നിന്ന് 190 കിലോഗ്രാം കഞ്ചാവ് പിടികൂടി

    Spread the love

    Spread the love  ആഡംബര കാറുകളിൽ കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന 190 കിലോഗ്രാം കഞ്ചാവ് പിടികൂടി. തേനി ജില്ലയിലെ ഗൂഡല്ലൂരിൽ നിന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന 2…

    സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6:45-നും രാത്രി 12:45 മധ്യേ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. മഴയുടെ സാഹചര്യത്തിലും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവില്ല. 500 മെഗാവാട്ടിന്റെ ലഭ്യതക്കുറവാണുള്ളത്. ദീർഘകാല കരാർ പ്രകാരമുള്ള 380 മെഗാവാട്ട് വൈദ്യുതി…

    Leave a Reply

    Your email address will not be published. Required fields are marked *