യൂത്ത് കോൺഗ്രസ് നേതാവ് സ്വന്തം ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

Spread the love

കാസർകോട്: പൊയിനാച്ചിയിൽ ഉദുമ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറിയെ സ്വന്തം ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറമ്പ കോലാംകുന്ന് സ്വദേശി ഹരികൃഷ്ണൻ (32) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് പൊയിനാച്ചിയിൽ പ്രവർത്തിക്കുന്ന സ്വന്തം ഓഫീസിനകത്ത് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസി ഓഫീസ് നടത്തിവരികയായിരുന്നു ഹരികൃഷ്ണൻ.

 

തിങ്കളാഴ്ച വൈകുന്നേരം മുതൽ ഹരികൃഷ്ണനെ കാണാതായിരുന്നു. രാത്രി വൈകിയും ചൊവ്വാഴ്ച രാവിലെയുമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ പലയിടത്തും തെരച്ചിൽ നടത്തി. തുടർന്ന് ഉച്ചയോടെ ഹരികൃഷ്ണന്റെ അമ്മാവൻ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി യുവാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി. ബന്ധുക്കളുടെ മൊഴിയെടുത്ത് കാണാതായതിനുള്ള കേസ് രജിസ്റ്റർ ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടയിലാണ് പൊയിനാച്ചിയിലെ സ്ഥാപനത്തിനകത്ത് ഹരികൃഷ്ണനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്.

 

മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ലെന്നും, സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.പറമ്പകോലാംകുന്നിലെ വി. ജനാർദ്ദനൻ നായരുടെയും രമയുടെയും മകനാണ് മരിച്ച ഹരികൃഷ്ണൻ. സഹോദരൻ: രവികുമാർ

  • Related Posts

    ബസ് ഇടിച്ചു തെറിച്ചു വീണു; കണ്ണൂരിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

    Spread the love

    Spread the loveകണ്ണൂർ: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ വീണ്ടും അപകടം, ബസിടിച്ച് തെറിച്ചുവീണ യുവതി ബസിന്റെ ടയറിനുള്ളില്‍പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. ചെറുകുന്നിലേക്ക് പോകാനായി സ്റ്റാന്റിലെത്തിയ സ്വകാര്യബസ് മുന്നോട്ടെടുത്തപ്പോള്‍ യുവതിയെ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ഇവര്‍ ഭാഗ്യം കൊണ്ട്…

    എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്

    Spread the love

    Spread the loveകോഴിക്കോട് ∙ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. നല്ലളം വെസ്റ്റ് ബസാർ സ്വദേശി എൻ.പി. ഹർഷാദിനെ (30) ആണ് നല്ലളം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.ആർ. അരുണിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫും ചേർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *