പ്രത്യേക ഹൃദയാരോഗ്യ പരിശോധനാ പാക്കേജുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

Spread the love

 

മേപ്പാടി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം ഒരുക്കുന്ന *‘ഹൃദയതാളം’* പ്രത്യേക ഹൃദയാരോഗ്യ പരിശോധനാ പാക്കേജ് സീനിയർ കൺസൾട്ടന്റും കാർഡിയോളജി വിഭാഗം മേധാവിയും ചീഫ് ഓഫ് മെഡിക്കൽ സർവീസസുമായ ഡോ. ചെറിയാൻ അക്കരപ്പറ്റി, കൺസൾട്ടന്റുമാരായ ഡോ. അനസ് ബിൻ അസീസ്, ഡോ. അരുൺ കുമാർ ആർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഹൃദയാരോഗ്യ പരിശോധനകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിശോധനകളും വിദഗ്ധ കൺസൾട്ടേഷനുകളും ഉൾപ്പെട്ടിട്ടുള്ള 3180 രൂപയുടെ പാക്കേജ് ഇപ്പോൾ 999 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്.

ഇ.സി.ജി, എക്കോ സ്ക്രീനിംഗ്, ട്രെഡ്മിൽ ടെസ്റ്റ് (TMT), ചെസ്റ്റ് എക്സ്-റേ, എൽ.ഡി.എൽ, ആർ.ബി.എസ്, ബ്ലഡ് യൂറിയ, ക്രിയാറ്റിനിൻ എന്നീ പരിശോധനകൾക്കൊപ്പം കാർഡിയോളജി കൺസൾട്ടേഷനും ഡയറ്റീഷ്യൻ കൺസൾട്ടേഷനും 2026 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെ കാലാവധിയുള്ള പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൃദയസംബന്ധമായ രോഗസാധ്യതകൾ നേരത്തെ കണ്ടെത്തുന്നതിനും ഹൃദയാരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 8111 881 086, 8111 881 129, 8943 003 456 എന്നിവയിൽ ഏതെങ്കിലും മൊബൈൽ നമ്പറിൽ ഉടൻ ബന്ധപ്പെടുക.

  • Related Posts

    ബസ് ഇടിച്ചു തെറിച്ചു വീണു; കണ്ണൂരിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

    Spread the love

    Spread the loveകണ്ണൂർ: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ വീണ്ടും അപകടം, ബസിടിച്ച് തെറിച്ചുവീണ യുവതി ബസിന്റെ ടയറിനുള്ളില്‍പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. ചെറുകുന്നിലേക്ക് പോകാനായി സ്റ്റാന്റിലെത്തിയ സ്വകാര്യബസ് മുന്നോട്ടെടുത്തപ്പോള്‍ യുവതിയെ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ഇവര്‍ ഭാഗ്യം കൊണ്ട്…

    എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്

    Spread the love

    Spread the loveകോഴിക്കോട് ∙ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. നല്ലളം വെസ്റ്റ് ബസാർ സ്വദേശി എൻ.പി. ഹർഷാദിനെ (30) ആണ് നല്ലളം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.ആർ. അരുണിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫും ചേർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *