സ്കൂൾ പാഠ്യപദ്ധതിയിൽ ഇനി നിർമിത ബുദ്ധിയും; മൂന്നാം ക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കി കേന്ദ്രം

Spread the love

ന്യൂഡൽഹി : രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ഭാഗമായി, വരും വർഷങ്ങളിൽ സ്കൂൾ സിലബസിൽ കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സമഗ്രമായി ഉൾപ്പെടുത്തും. ഇതിനായി പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പാഠപുസ്തകങ്ങളും പഠനപദ്ധതിയും രൂപീകരിക്കാൻ എൻ.സി.ആർ.ടി (NCERT) വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി

2026-27 അധ്യയന വർഷം മുതൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും മൂന്നാം ക്ലാസ് മുതൽ എഐ പഠനം ആരംഭിക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. സിബിഎസ്ഇ (CBSE) ഇതിനോടകം തന്നെ 3 മുതൽ 12 വരെയുള്ള ക്ലാസുകൾക്കായി എഐ, കമ്പ്യൂട്ടേഷണൽ തിങ്കിങ് എന്നിവയിൽ അധിഷ്ഠിതമായ പാഠ്യപദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. ഒമ്പത്, പത്ത് ക്ലാസുകളിൽ ഇത് നിർബന്ധിത വിഷയമായിരിക്കും.

 

ആറാം ക്ലാസ് മുതലുള്ള വൊക്കേഷണൽ പാഠ്യപദ്ധതിയിൽ ആനിമേഷൻ, ഗെയിമിങ് തുടങ്ങിയ മേഖലകളിലെ എഐ പ്രോജക്റ്റുകൾക്ക് പ്രാധാന്യം നൽകും. ‘വികസിത് ഭാരത് 2047’ ലക്ഷ്യമിട്ട് വിദ്യാർത്ഥികളെ ഭാവി സാങ്കേതികവിദ്യയിൽ പ്രാപ്തരാക്കുന്നതിനായി ‘സ്കിൽ ഫോർ എഐ റെഡിനെസ്’ (SOAR) എന്ന ദേശീയ പ്രോഗ്രാമും സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്.

  • Related Posts

    മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽ

    Spread the love

    Spread the loveകൊച്ചി ∙ ആലുവയിൽ ഇന്നലെ നടന്ന രാത്രികാല പരിശോധനയിൽ പതിനാറോളം കേസുകളിൽ ഉൾപ്പെട്ടയാളും, മാനിന്റെ കൊമ്പും എല്ലുകളും ആയി ഇതര സംസ്ഥാന തൊഴിലാളിയും പൊലീസ് പിടിയിൽ. ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് നടത്തറ…

    സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കുറിച്ച് സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്താണ്(36) അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനോടുളള വിരോധം കാരണം കുട്ടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് നിയമനടപടിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *