എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്

Spread the love

കോഴിക്കോട് ∙ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. നല്ലളം വെസ്റ്റ് ബസാർ സ്വദേശി എൻ.പി. ഹർഷാദിനെ (30) ആണ് നല്ലളം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.ആർ. അരുണിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫും ചേർന്ന് പിടികൂടിയത്.

 

ഡാൻസാഫിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 10 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലാകുന്നത്. പ്രതിക്ക് മറ്റ് ലഹരി ഇടപാടുകളോ കേസോ ഉണ്ടോയെന്ന് പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. ലഹരിമരുന്ന് കടത്തിനെതിരെയുള്ള അന്വേഷണം കൂടുതൽ ശക്തമാക്കുമെന്നും ലഹരി ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

 

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് സിറ്റി പരിധിയിൽ ശക്തമായ പരിശോധനയാണ് പൊലീസ് നടത്തിവരുന്നത്. കഴിഞ്ഞദിവസം നടുവണ്ണൂർ സ്വദേശി ധനുസിനെ 24 ഗ്രാം ഹഷീഷ് ഓയിലുമായി ഡാൻസാഫ് പിടികൂടി മെഡിക്കൽ കോളജ് പൊലീസിന് കൈമാറിയിരുന്നു. നല്ലളം സബ് ഇൻസ്പെക്ടർ മുഹമ്മദ് ഫൈറൂസ്, അനു അജ്രം, സിവിൽ പൊലീസ് ഓഫിസർമാരായ അരവിന്ദ്, സുനീഷ് ഡാൻസാഫ് എസ്ഐ മനോജ് ഇടയേടത്ത്, എഎസ്ഐ കെ.അഖിലേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സരുൺ, ശ്രീശാന്ത്, തൗഫീഖ്, അതുൽ, അഭിജിത്ത്, ദിനീഷ്, മുഹമ്മദ് മഷ്ഹൂർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

  • Related Posts

    ബസ് ഇടിച്ചു തെറിച്ചു വീണു; കണ്ണൂരിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

    Spread the love

    Spread the loveകണ്ണൂർ: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ വീണ്ടും അപകടം, ബസിടിച്ച് തെറിച്ചുവീണ യുവതി ബസിന്റെ ടയറിനുള്ളില്‍പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. ചെറുകുന്നിലേക്ക് പോകാനായി സ്റ്റാന്റിലെത്തിയ സ്വകാര്യബസ് മുന്നോട്ടെടുത്തപ്പോള്‍ യുവതിയെ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ഇവര്‍ ഭാഗ്യം കൊണ്ട്…

    പ്രത്യേക ഹൃദയാരോഗ്യ പരിശോധനാ പാക്കേജുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

    Spread the love

    Spread the love  മേപ്പാടി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം ഒരുക്കുന്ന *‘ഹൃദയതാളം’* പ്രത്യേക ഹൃദയാരോഗ്യ പരിശോധനാ പാക്കേജ് സീനിയർ കൺസൾട്ടന്റും കാർഡിയോളജി വിഭാഗം മേധാവിയും ചീഫ് ഓഫ് മെഡിക്കൽ സർവീസസുമായ ഡോ. ചെറിയാൻ അക്കരപ്പറ്റി,…

    Leave a Reply

    Your email address will not be published. Required fields are marked *