മദ്യക്കടത്ത് കേസിൽ പ്രതികൾ, പക്ഷേ ചിരി മെഡൽ കിട്ടിയപോലെ; വൈറലായി ‘മഗ്‌ഷോട്ട്’ ചിത്രം

Spread the love

അനന്ത്‌നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ മദ്യക്കടത്ത് കേസിൽ പിടിക്കപ്പെട്ട രണ്ട് പ്രതികളുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹികമാധ്യമങ്ങൾ. അറസ്റ്റ് രേഖപ്പെടുത്തുന്നതിനിടയിൽ എടുത്ത മഗ്‌ഷോട്ടുകളിൽ ഭയത്തിന് പകരം പ്രതികൾ അസാധാരണമാംവിധം ചിരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടതാണ് ആളുകളെ അമ്പരപ്പിച്ചത്. അറസ്റ്റുചെയ്യപ്പെട്ട പ്രതികളെപ്പോലെയല്ല സമ്മാനം കിട്ടിയ ജേതാക്കളെപ്പോലെയാണ് അവർ നിൽക്കുന്നത് എന്നാണ് പ്രധാന കമന്റ്.

 

ബോണ്ടിയാൽഗാം ക്രോസിങ്ങിൽ (Bondialgam Crossing) നടത്തിയ പരിശോധനയിലാണ് പോലീസ് 21 കുപ്പി മദ്യം പിടിച്ചെടുക്കുകയും രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. എക്‌സൈസ് ആക്ടിലെ സെക്ഷൻ 48(a) പ്രകാരം അനന്ത്നാഗ് പോലീസ് സ്റ്റേഷനിൽ 320/2026 നമ്പറായി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

 

ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി അനന്ത്നാഗ് പോലീസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് പ്രതികളുടെ ചിത്രവും റെയ്ഡിന്റെ വിശദാംശങ്ങളും പങ്കുവെച്ചിട്ടുള്ളത്. പോസ്റ്റിനൊപ്പം പങ്കുവെച്ച ചിത്രത്തിൽ, രണ്ട് പ്രതികളും എഫ്.ഐ.ആർ. നമ്പറും സ്ഥലവും രേഖപ്പെടുത്തിയ പേപ്പറുകൾ കൈകളിൽ പിടിച്ചിരിക്കുന്നത് കാണാം. എന്നാൽ അറസ്റ്റിലായതിന്റെ യാതൊരു ആശങ്കയുമില്ലാതെ, രണ്ടുപേരും ക്യാമറയിലേക്ക് നോക്കി നേരിട്ട് പുഞ്ചിരിക്കുന്നതായാണ് കാണാനാവുക.

 

പിന്നാലെ തന്നെ, പോലീസിന്റെ ഗൗരവമേറിയ ഔദ്യോഗിക അറിയിപ്പും പ്രതികളുടെ സന്തോഷപൂർണമായ ഭാവവും തമ്മിലുള്ള ഈ വൈരുധ്യം സാമൂഹികമാധ്യമത്തിൽ വലിയ തമാശയായി മാറി. ഈ വ്യക്തികൾ എന്തുകൊണ്ടാണ് ഇത്രയധികം സന്തോഷത്തോടെ കാണപ്പെടുന്നതെന്ന് ഒരു ഉപയോക്താവ് അത്ഭുതപ്പെട്ടപ്പോൾ, ഇതിനിടയിലും അവർ ക്യാമറയിലേക്ക് നേരിട്ട് നോക്കി ചിരിക്കാൻ ഓർത്തല്ലോ എന്നാണ് വേറൊരാൾ തമാശ രൂപേണ കുറിച്ചത്.

 

അനന്ത്നാഗിലെ ‘ഹാപ്പിനസ് ഇൻഡക്‌സ്’ (സന്തോഷ സൂചിക) വളരെ ഉയർന്ന നിലയിലാണെന്ന് തോന്നുന്നു എന്നായിരുന്നു ഒരാളുടെ പരിഹാസം. രണ്ട് പേരും ഒരു സിനിമയുടെ ഓഡിഷന് പോസ് ചെയ്യുന്നതുപോലെ തോന്നുന്നുവെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഫോട്ടോ എടുത്ത പോലീസുകാരൻ ഫോട്ടോ എടുക്കുന്നതിന് മുൻപ് ‘ചിരിക്കാൻ’ പറഞ്ഞിട്ടുണ്ടാകും എന്നായിരുന്നു മറ്റൊരു കമന്റ്.

  • Related Posts

    കുട്ടികളെ പീഡിപ്പിച്ചു, തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ‍ ശ്രമം; വെടിവച്ചിട്ട് പൊലീസ്

    Spread the love

    Spread the loveബിഹാർ∙ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവച്ചിട്ടു. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച നന്ദൻ യാദവിനാണ് വെടിയേറ്റത്. കേസിൽ ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. രണ്ടു പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്.   പട്നയിൽനിന്ന്…

    80 കാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 1.19 കോടി രൂപയുടെ തട്ടിപ്പ്; പ്രതി പിടിയിൽ

    Spread the love

    Spread the loveകാസർകോട് ∙ ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസ്സുകാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 1.19 കോടി രൂപയിലധികം തട്ടിയെടുത്ത കേസിൽ പ്രതി മലപ്പുറം മേലാറ്റൂർ എടയാറ്റൂർ ചുറകുത്ത് ഹൗസിൽ വി.ഷംസാദ് ചുറകുത്ത് ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിൽ.…

    Leave a Reply

    Your email address will not be published. Required fields are marked *