പൂച്ചയെ കാണിക്കാനെന്ന വ്യാജേന കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; 56 കാരന് 3 വർഷം കഠിനതടവ്

Spread the love

കോഴിക്കോട് ∙ പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്വന്തം വീട്ടിൽ എത്തിച്ചു ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ മുതുകാട് സ്വദേശി തോണക്കര സെബാസ്റ്റ്യൻ എന്ന ഷിജുവിനെ (56) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ.മേനോൻ മൂന്ന് വർഷം കഠിനതടവിനും 10,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു.

 

 

പെരുവണ്ണാമൂഴി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2025 ഫെബ്രുവരി 15 ന് കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പ്രതി കുട്ടിയുടെ വീട്ടിലെത്തുകയും പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.

 

സംഭവത്തെ തുടർന്ന് പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്യുകയും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന വിചാരണയ്ക്കൊടുവിലാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്. പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പെക്ടറും ഇപ്പോൾ നാദാപുരം ഡിവൈഎസ്‌പിയുമായ പി.എം. മനോജ്, എസ്ഐ ജിതിൻ വാസ് എന്നിവരാണ് കേസ് അന്വേഷണം പൂർത്തീകരിച്ചു കുറ്റപത്രം സമർപ്പിച്ചത്.

 

പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 11സാക്ഷികളെ വിസ്തരിച്ചു. 14 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. എഎസ്ഐ പി.എം.ഷാനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

  • Related Posts

    പൊലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധിത അവധി നല്‍കാന്‍ നിര്‍ദേശം. ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ലക്ഷ്യമിട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍ ആണ് നിര്‍ദേശം നല്‍കിയത്. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍…

    കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു: ചികിത്സപ്പിഴവെന്ന് ബന്ധുക്കൾ

    Spread the love

    Spread the loveചങ്ങനാശേരി /തിരുവല്ല ∙ കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി.വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കൽ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ തിരുവല്ലാ പൊലീസിൽ…

    Leave a Reply

    Your email address will not be published. Required fields are marked *