‘സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ’; സാവിത്രി ശ്രീധരന്‍ അന്തരിച്ചു

Spread the love

കോഴിക്കോട്: നാടക – ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

 

2018 ല്‍ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ് അവര്‍ സിനിമാ രംഗത്ത് പ്രശസ്തയായത്. ഈ ചിത്രത്തിന് 66-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു. വൈറസ് (2019), ഡാകിനി (2018) എന്നിവയാണ് അവരുടെ മറ്റ് പ്രധാന ചിത്രങ്ങള്‍.

 

വിഖ്യാത നാടകകൃത്ത് കെ ടി മുഹമ്മദിന്‍റെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കലിംഗ, ചിരന്തന തിയറ്റേഴ്സ്, കോഴിക്കോട് സ്റ്റേജ് ഇന്ത്യ തുടങ്ങിയ നാടക ട്രൂപ്പുകളുടെ ഭാഗമായി വേഷമിട്ടിട്ടുണ്ട്.

 

 

  • Related Posts

    ‘അവന്‍ ഇനി വരില്ല’, മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യകര്‍മ്മം നടത്തി, ചിതയില്‍ ദഹിപ്പിച്ച് അമ്മ

    Spread the love

    Spread the loveകൊല്ലം: നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ അന്ത്യകര്‍മ്മങ്ങള്‍ വീട്ടില്‍ നടത്തി. മൃതദേഹം ലഭിക്കാത്തതിനെത്തുടര്‍ന്ന്, മകന്റെ രൂപം തടിയില്‍ തീര്‍ത്താണ് അമ്മ രേഷ്മ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. രേഷ്മയുടെ ഭര്‍ത്താവും അച്ഛനും കടലില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍…

    ചാഞ്ചാടി സ്വര്‍ണവില; ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു, 1,13,000ന് മുകളില്‍

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്നലെ രാവിലെ 120 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ ആയിരത്തില്‍പ്പരം രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് തിരിച്ചുവരുന്ന കാഴ്ചയാണ് സ്വര്‍ണവിലയില്‍ ദൃശ്യമായത്. പവന് ഇന്ന് 640 രൂപയാണ് വര്‍ധിച്ചത്. 1,13,080 രൂപയാണ് ഒരു…

    Leave a Reply

    Your email address will not be published. Required fields are marked *