‘അവന്‍ ഇനി വരില്ല’, മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യകര്‍മ്മം നടത്തി, ചിതയില്‍ ദഹിപ്പിച്ച് അമ്മ

Spread the love

കൊല്ലം: നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ അന്ത്യകര്‍മ്മങ്ങള്‍ വീട്ടില്‍ നടത്തി. മൃതദേഹം ലഭിക്കാത്തതിനെത്തുടര്‍ന്ന്, മകന്റെ രൂപം തടിയില്‍ തീര്‍ത്താണ് അമ്മ രേഷ്മ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. രേഷ്മയുടെ ഭര്‍ത്താവും അച്ഛനും കടലില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു.

അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി തടിയില്‍ കൊത്തിയെടുത്ത രൂപം ചിതയില്‍ ദഹിപ്പിച്ചു. മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഗൗതം കൃഷ്ണയെ കടലില്‍ കാണാതായിട്ട് 55 ദിവസം പിന്നിട്ടു. മകന്‍ മടങ്ങി വരുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് അമ്മ രേഷ്മ, മകന്‍ മരിച്ചതായി കണക്കാക്കി അന്ത്യ കര്‍മ്മങ്ങള്‍ നടത്തിയത്.

 

കടലില്‍ കാണാതായ മകനെ കണ്ടെത്തുന്നതില്‍ അധികാരികള്‍ പുലര്‍ത്തുന്ന നിസ്സംഗതയ്‌ക്കെതിരെ രേഷ്മ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അടക്കം വിഷയത്തില്‍ ഇടപെടുകയും, പിന്നീട് ഊര്‍ജ്ജിതമായ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്താനായിരുന്നില്ല.

  • Related Posts

    ചാഞ്ചാടി സ്വര്‍ണവില; ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു, 1,13,000ന് മുകളില്‍

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്നലെ രാവിലെ 120 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ ആയിരത്തില്‍പ്പരം രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് തിരിച്ചുവരുന്ന കാഴ്ചയാണ് സ്വര്‍ണവിലയില്‍ ദൃശ്യമായത്. പവന് ഇന്ന് 640 രൂപയാണ് വര്‍ധിച്ചത്. 1,13,080 രൂപയാണ് ഒരു…

    ‘സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ’; സാവിത്രി ശ്രീധരന്‍ അന്തരിച്ചു

    Spread the love

    Spread the loveകോഴിക്കോട്: നാടക – ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.   2018 ല്‍ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ് അവര്‍…

    Leave a Reply

    Your email address will not be published. Required fields are marked *