വടകര എംഡിഎംഎ കേസ്: ക്രിമിനൽ പശ്ചാത്തലമില്ല; മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം

Spread the love

കൊച്ചി ∙ അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ ലഹരിമരുന്ന് കേസിലെ മൂന്നാം പ്രതി കൊയിലാണ്ടി സ്വദേശിനി കാവ്യ കെ. (29)യ്ക്ക് ജാമ്യം. ഇക്കഴിഞ്ഞ ജൂലൈ 25 മുതൽ കാവ്യ റിമാൻഡിൽ കഴിയുന്ന കേസിന്റെ അന്വേഷണം ഏതാണ്ട് പൂർത്തിയായതായും തൊണ്ടിമുതലുകൾ കണ്ടെടുത്തിട്ടുണ്ടെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്. മുൻപ് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലാത്തതിനാൽ ഹർജിക്കാരിയെ തുടർന്ന് തടവിൽ പാർപ്പിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും ഹാജരാക്കണം, എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, വിചാരണക്കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം. നേരത്തെ കേസിലെ രണ്ടാം പ്രതിയായ കീർത്തനയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

താൻ നിരപരാധിയാണെന്നും കേസിൽ തെറ്റായി ഉൾപ്പെടുത്തിയതാണെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. കുറ്റകൃത്യവുമായി ഹർജിക്കാരിയെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും നിലവിലില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, ഹർജിക്കാരി ബോധപൂർവം നടത്തിയ കുറ്റകൃത്യത്തിന്റെ ഭാഗമായാണ് സംഭവം നടന്നതെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം.

 

ഇക്കഴിഞ്ഞ ജൂൺ 28ന് പുലർച്ചെ രണ്ടു മണിയോടെ വടകര ഐസ് പ്ലാന്റ് റോഡിലെ റോളക്സ് ഓയിൽ ഇൻഡസ്ട്രീസിന് മുന്നിൽ വെച്ച് സഫ്വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസിൽ അധ്യാപികമാരുടെ പങ്കും വെളിപ്പെട്ടത്. കേസിൽ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ.കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി.നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി എജൻ്റുമായ ജിജിൽ കുര്യാക്കോസ് തുടങ്ങിയവരും പിന്നാലെ അറസ്റ്റിലായി. കേസിലെ ഒന്നാം പ്രതിയുടെ പക്കൽ നിന്ന് 2.108 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ലഹരിമരുന്ന് കടത്താനും വിൽപന നടത്താനുമായി പ്രതികൾ തമ്മിൽ ഗൂഢാലോചന നടത്തിയെന്നും ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക ഇടപാടുകൾ നടന്നത് ഹർജിക്കാരിയുടെയും രണ്ടാം പ്രതിയുടെയും ബാങ്ക് അക്കൗണ്ടുകൾ വഴിയാണെന്നുമാണ് പ്രോസിക്യൂഷൻ കേസ്.

  • Related Posts

    നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണം

    Spread the love

    Spread the loveതിരുവനന്തപുരം∙ മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലെ മാന്‍ഹോളില്‍ നാലുമാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തി. രണ്ടാം വാര്‍ഡിനു സമീപത്തെ മാന്‍ഹോള്‍ വൃത്തിയാക്കാന്‍ എത്തിയവരാണു ഭ്രൂണം കണ്ടത്. മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാസം തികയാതെ പ്രസവിച്ച ശേഷം…

    ഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യും

    Spread the love

    Spread the loveകൊച്ചി∙ ആലുവ വെളിയത്തുനാട് റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിയിൽ പങ്കെടുത്ത എല്ലാവരേയും ചോദ്യം ചെയ്യാൻ പൊലീസ്. പാർട്ടിയുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 23 തികയാത്തവർ മദ്യം ഉപയോഗിച്ചു…

    Leave a Reply

    Your email address will not be published. Required fields are marked *