ഒന്നേമുക്കാൽ കിലോയോളം തൂക്കമുള്ള ആനക്കൊമ്പ് വിൽക്കാൻ ശ്രമം: 5 പേർ പിടിയിൽ

Spread the love

ബത്തേരി∙ ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 5 പേർ വനംവകുപ്പിന്റെ പിടിയിൽ. വടക്കനാട് പണയമ്പം തെക്കേക്കുന്നത്ത് ഷെമി‍ൻ ഫ്രാൻസിസ്(32), ചെതലയം ആറാംമൈൽ വെട്ടുപാറപ്പുറത്ത് അഭിലാഷ്(44), കുറിച്യാട് സ്വദേശികളായ രാജേഷ് (35), ബാലൻ(54), പണയമ്പം സ്വദേശി ജിത്തു(27) എന്നിവരാണ് പിടിയിലായത്. ഷെമിൻ, അഭിലാഷ് എന്നിവരിൽ നിന്ന് 2 ആനക്കൊമ്പുകളും ഒപ്പം ചെറിയ ഒരു കഷണവും കണ്ടെടുത്തു. ഇവർ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് നാലോടെ ചെതലയത്തെ ഹോംസ്റ്റേയിൽ നിന്നാണ് ഇരുവരെയും പിടി‌കൂടിയത്.

 

തിരുവനന്തപുരം ഫോറസ്റ്റ് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപറ്റ ഫ്ലയിങ് സ്ക്വാഡും കുറിച്യാട് റേഞ്ച് അധികൃതരും ഇരുളം, കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരും ചേർന്നാണ് ആനക്കൊമ്പുമായെത്തിയവരെ വലയിലാക്കിയത്.

 

പിടിച്ചെടുത്ത കൊമ്പുകൾക്ക് ഒന്നേമുക്കാൽ കിലോയോളം തൂക്കമാണുള്ളതെന്ന് റേഞ്ച് ഓഫിസർ പറഞ്ഞു. ആനക്കൊമ്പ് വാങ്ങാൻ ചിലർ എത്താനിരിക്കെയാണ് കൊമ്പുമായി ഹോംസ്റ്റേയിൽ എത്തിയവർ കുടുങ്ങിയത്. ഇവർക്ക് കൊമ്പ് എത്തിച്ചു കൊടുത്തതെന്നു കരുതുന്നവരാണ് മറ്റു 3 പേർ. കാട്ടിൽ നിന്ന് വീണു കിട്ടിയ കൊമ്പുകളാണെന്നാണ് പിടിയിലായവർ പറയുന്നത്. ഒരാളെക്കൂടി പിടികിട്ടാനുണ്ടെന്നാണ് വിവരം. ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ ആഷിഫ്, കുറിച്യാട് റേഞ്ച് ഓഫിസർ എൻ. രൂപേഷ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ ബൈജുനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

  • Related Posts

    വിവാഹവാഗ്ദാനം നൽകി പീഡനം, സ്വർണം തട്ടിപ്പ്: കൽപ്പറ്റയിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

    Spread the love

    Spread the loveകൽപ്പറ്റ: വിവാഹ വാഗ്ദാനം നൽകി പുൽപ്പള്ളി സ്വദേശിനിയായ വിധവയായ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണം കൈവശപ്പെടുത്തുകയും ചെയ്തെന്ന കേസിൽ കൽപ്പറ്റ പിഡബ്ല്യുഡി ഓഫീസിലെ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. മുണ്ടേരി ഗവൺമെന്റ് ഹൗസിംഗ് കോളനി സ്വദേശിയായ സുബ്രഹ്മണ്യൻ (56) ആണ് പുൽപ്പള്ളി…

    വില്പനക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

    Spread the love

    Spread the loveബത്തേരി: ഡ്രൈ ഡേ ദിനത്തിൽ വില്പനക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. സുൽത്താൻ ബത്തേരി സ്വദേശി കുപ്പാടി വില്ലേജിലെ റാത്തപ്പിള്ളിൽ വീട്ടിൽ എമിൽ അഗസ്റ്റിൻ (44) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ…

    Leave a Reply

    Your email address will not be published. Required fields are marked *