സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Spread the love

തിരുവനന്തപുരം: സാംസ്‌കാരിക പ്രവര്‍ത്തകനും കലാ സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 78 വയസായിരുന്നു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് രണ്ട് ആഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

 

സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1951 ഏപ്രിൽ 11ന് കോട്ടയത്തായിരുന്നു ജനനം. പിതാവ്. പരേതനായ പി.നടരാജ പിള്ള. മാതാവ്: പരേതയായ സി.സരസ്വതി അമ്മ. ഇസ്രയേലിലെ ജോലി വിട്ടാണ് അദ്ദേഹം കലാരംഗത്ത് അദ്ദേഹം സജീവമായത്. മലയാളത്തിലെ ആദ്യത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ശില്‍പിയും സൂര്യ കൃഷ്ണമൂര്‍ത്തിയായിരുന്നു. ലിംക ബുക്‌സ് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച സാംസ്‌കാരികോത്സവമാണ് സൂര്യ ഫെസ്റ്റിവല്‍. വിശ്വപ്രതിഭകള്‍ക്കായി അരങ്ങൊരുക്കിയ കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു സൂര്യകൃഷ്ണമൂര്‍ത്തി.

 

രചനയും സംവിധാനവും നിര്‍വഹിച്ച ‘മേല്‍വിലാസം’ എന്ന നാടകം നാനൂറിലേറെ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ നാടകം സിനിമയുമായിരുന്നു. ഇരുപതില്‍പ്പരം രംഗാവതരണങ്ങളുടെ ശില്‍പിയായിരുന്നു. ‘സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി’യുടെ സ്ഥാപകനായ അദ്ദേഹം, മലയാള കലയെയും സംസ്കാരത്തെയും ആഗോളതലത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ്.

  • Related Posts

    മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻ

    Spread the love

    Spread the loveകൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ‌കൂർ ജാമ്യപേക്ഷ നൽകി റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ നാളെ പരിഗണിക്കും. കേസിൽ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിൻ.റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ്…

    കെഎസ്ആർടിസിക്ക് ഒരു ബസ് ‘ജോസേട്ടന്റെ വക’, ചരിത്രത്തിലാദ്യം; 40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി

    Spread the love

    Spread the loveതിരുവനന്തപുരം∙ കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്. ചരിത്രത്തിലാദ്യമായാണ് കെഎസ്ആർടിസിക്ക് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നൽകുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *