മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻ

Spread the love

കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ‌കൂർ ജാമ്യപേക്ഷ നൽകി റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ നാളെ പരിഗണിക്കും. കേസിൽ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിൻ.റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് കമ്പനിയാണ് കേസിലെ രണ്ടാം പ്രതി.

 

മെസ്സി തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം രേഖകൾ കണ്ടെടുത്തു. 2025 ഒക്ടോബർ 17 ന് ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്. എറണാകുളം ജില്ലാ കളക്ടറാണ് ഫണ്ട് ലഭ്യമെന്ന് യോഗത്തെ അറിയിച്ചത്. സി എസ് ആർ സ്പോൺസർഷിപ്പ് എന്നിവക്കൊപ്പമാണ് ഫണ്ടിന്റെ കാര്യവും അറിയിച്ചത്. യോഗത്തിന്റെ മിനുട്സിൽ കായിക വകുപ്പ് സെക്രട്ടറി ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

 

അതേസമയം, മെസി തട്ടിപ്പിന്റെ മുഴുവൻ ഉത്തരവാദിത്വവും മുൻ സർക്കാറിന് മേൽ കെട്ടിവച്ച് തലയൂരാനാണ് ആന്റോ അഗസ്റ്റിന്റെ ശ്രമം. നീക്കങ്ങൾ എല്ലാം സർക്കാർതലത്തിൽ ഉണ്ടായതാണെന്നും, സ്പോൺസർ ആകാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് തന്നെ സമീപിച്ചത് സർക്കാർ ആണെന്നുമായിരുന്നു ആന്റോ അഗസ്റ്റിൻ മൊഴി നൽകിയിരുന്നത്.

  • Related Posts

    കെഎസ്ആർടിസിക്ക് ഒരു ബസ് ‘ജോസേട്ടന്റെ വക’, ചരിത്രത്തിലാദ്യം; 40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി

    Spread the love

    Spread the loveതിരുവനന്തപുരം∙ കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്. ചരിത്രത്തിലാദ്യമായാണ് കെഎസ്ആർടിസിക്ക് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നൽകുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ…

    സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം: സാംസ്‌കാരിക പ്രവര്‍ത്തകനും കലാ സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 78 വയസായിരുന്നു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് രണ്ട് ആഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.   സംഗീത നാടക അക്കാദമി മുന്‍…

    Leave a Reply

    Your email address will not be published. Required fields are marked *