‘ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും’; പ്രചാരണത്തില്‍ എംവിഡിയുടെ വിശദീകരണം

Spread the love

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. ഈ വാര്‍ത്ത തികച്ചും വ്യാജമാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 25നകം നമ്പര്‍ അപ്ഡേറ്റ് ചെയ്യണമെന്ന തരത്തിലാണ് പ്രചാരണം.

മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നതിന് ലൈസന്‍സുമായി സ്വന്തം മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇതിനായി യാതൊരുവിധ അവസാന തീയതിയോ സമയപരിധിയോ നിശ്ചയിച്ചിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അതിനാല്‍ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക വിവരങ്ങള്‍ക്കും മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളെയും അറിയിപ്പുകളെയും മാത്രം ആശ്രയിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും എംവിഡി അഭ്യര്‍ത്ഥിച്ചു.

 

sarathi.parivahan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി തന്നെ ഡ്രൈവിങ്് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യാവുന്നതാണ്. ഹോം പേജിലെ ‘Update Mobile Number’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് സ്വന്തമായി നമ്പര്‍ അപ്ഡേറ്റ് ചെയ്യാവുന്ന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

 

  • Related Posts

    വൈദ്യുതി കണക്ഷന്‍ ഫീസ് കുത്തനെ കൂട്ടി; മൂന്നിരട്ടി വരെ വര്‍ധന

    Spread the love

    Spread the loveതിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷന്‍ ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മീഷന്‍. പോസ്റ്റ്, അധിക വയര്‍, ട്രാന്‍സ്ഫോര്‍മര്‍ തുടങ്ങിയവ ആവശ്യമുള്ളവര്‍ക്ക് ലാഭകരവും അല്ലാത്തവര്‍ക്ക് നഷ്ടവും ആകുംവിധമാണ് നിരക്ക് വര്‍ധന. പുതുക്കിയ ഫീസ് ഒക്ടോബര്‍ 12 മുതല്‍ നിലവില്‍ വരും.…

    ശബരിമലയിലെ 55.75 പവന്റെ സ്വര്‍ണക്കിരീടം കവര്‍ന്നതായി സൂചന; നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണം കമ്മീഷണര്‍

    Spread the love

    Spread the loveപത്തനംതിട്ട: സ്വര്‍ണപ്പാളി കേസില്‍ എസ്‌ഐടി അന്വേഷണം തുടരുന്നതിനിടെ, ശബരിമലയിലെ സ്വര്‍ണക്കിരീടവും കവര്‍ന്നതായി സൂചന. സ്‌ട്രോങ് റൂമില്‍ നിന്നാണ് കിരീടം കാണാതായതെന്നും കണക്കെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.   തമിഴ്‌നാട്ടില്‍നിന്നുള്ള ഭക്തന്‍ 2012ല്‍ സമര്‍പ്പിച്ച 55.75 പവന്റെ കിരീടം…

    Leave a Reply

    Your email address will not be published. Required fields are marked *