അച്ഛന് ഭക്ഷണം നൽകി; അയൽക്കാരായ ദമ്പതികൾക്ക് നേരെ 31കാരന്റെ ആക്രമണം, അറസ്റ്റിൽ

Spread the love

മലപ്പുറം: ചെട്ടിപ്പാടം- പൊട്ടിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന് ഭക്ഷണം നൽകിയതിനെച്ചൊല്ലിയുള്ള തർക്കം അയൽവാസികളായ ദമ്പതികൾക്ക് നേരെയുള്ള ആക്രമണത്തിൽ കലാശിച്ചു. പുത്തൻവീട്ടിൽ ജിബിനെയും ഭാര്യ സുജനയെയുമാണ് അയൽവാസിയായ കളത്തിൽ സുധീഷ് (31) മട്ടിയും കോടാലിയും ഉപയോഗിച്ച് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.

 

പരിക്കേറ്റ ജിബിനെയും സുജനയെയും നിലമ്പൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിബിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ സുജനയുടെ നെറ്റിയിലും വെട്ടേറ്റു. ഏഴ് സ്റ്റിച്ചുകൾ വേണ്ടിവന്നതായി ബന്ധുക്കൾ പറഞ്ഞു.

 

സുജന പൊലീസിന് നൽകിയ മൊഴി പ്രകാരം, സുധീഷിന്റെ പിതാവ് അപ്പുണ്ണിക്ക് ഓണക്കാലത്ത് ഭക്ഷണം നൽകിയതാണ് തർക്കത്തിന് തുടക്കം. ഒറ്റയ്ക്ക് താമസിക്കുന്ന അപ്പുണ്ണിക്ക് ജിബിനും കുടുംബവും ഭക്ഷണം നൽകുന്നതിനെച്ചൊല്ലി അയൽവാസികൾക്കിടയിൽ നേരത്തെയും തർക്കങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. സുധീഷും കുടുംബവും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.

 

തന്റെ പിതാവ് തങ്ങളുടെ കുടുംബത്തിന് ഭൂമി കൈമാറാത്തതിന് കാരണം ജിബിന്റെ കുടുംബം ഭക്ഷണം നൽകുന്നതാണെന്ന് ആരോപിച്ചാണ് സുധീഷ് പ്രകോപിതനായതെന്ന് സുജന മൊഴിയിൽ പറയുന്നു. ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി.

 

അതേസമയം, ജോലിക്ക് ശേഷം കുളിക്കാനായി സമീപത്തെ പുഴയിലെത്തിയ സുധീഷിനെ ജിബിൻ പിന്തുടർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും പിന്നീട് സുധീഷിന്റെ വീട്ടിലെത്തി അസഭ്യം പറഞ്ഞെന്നും സുധീഷിനെ അനുകൂലിക്കുന്നവർ ആരോപിച്ചു.

 

ഇതിന്റെ തുടർച്ചയായാണ് സുധീഷ് ജിബിനെ മട്ടിയും കോടാലിയും ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിനിടെ ജിബിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ജിബിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുജനയ്ക്കും പരിക്കേറ്റത്.

 

സംഭവത്തെ തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൂക്കോട്ടുംപാടം പൊലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തി. ഇരു വിഭാഗവും ഉന്നയിച്ച ആരോപണങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

  • Related Posts

    സ്കൂട്ടർ പാർക്കിങ്ങിനെച്ചൊല്ലി തർക്കം; യുവാവിനെ സുഹൃത്തുക്കൾ വെടിവച്ചുകൊന്നു

    Spread the love

    Spread the loveഅമൃത്‌സർ ∙ ഇടവഴിയിൽ സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 27 കാരനെ വീടിനു മുന്നിലിട്ട് വെടിവച്ചുകൊന്നു. സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായ അമിത് സഭർവാളാണ് കൊല്ലപ്പെട്ടത്. അമൃത്‌സറിലെ ആനന്ദ് അവന്യൂവിൽ വെള്ളിയാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കൊല്ലപ്പെട്ട…

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്, 9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി

    Spread the love

    Spread the love  മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസില്‍ ഒമ്പത് വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂര്‍, ചെങ്ങളായി സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ കമ്പളക്കാട്, തേര്‍വാടിക്കുന്ന്, കാവുവയല്‍…

    Leave a Reply

    Your email address will not be published. Required fields are marked *