വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ പുലി ആക്രമിച്ചു; തലയ്ക്ക് ഗുരുതര പരിക്ക്

Spread the love

ചാലക്കുടി: വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് നേരെ പുലിയുടെ ആക്രമണം. അപ്പര്‍പറളിയില്‍ തോട്ടംതൊഴിലാളികളായ ഗുരുസ്വാമി – നാഗജ്യോതി ദമ്പതികളുടെ മകന്‍ ഭീഷിതനാണ് ആക്രമണത്തിന് ഇരയായത്.

 

വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി ചാടിവീണ് പിടികൂടുകയും 15 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. പുലി കുട്ടിയെ ആക്രമിക്കുന്നത് കണ്ട് അമ്മ നാഗജ്യോതി നിലവിളിച്ചതിനെത്തുടര്‍ന്ന്, ഓടിയെത്തിയ മറ്റ് തോട്ടംതൊഴിലാളികള്‍ ബഹളം വെച്ചതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് കടന്നുകളഞ്ഞു.

 

തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് പുലിയുടെ ആക്രമണം നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും, പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നതെന്നും നാട്ടുകാര്‍ ആശങ്ക പറഞ്ഞു.

  • Related Posts

    ‘ആ വിറയല്‍ മാറിയിട്ടില്ല, മൂന്നുപേരും സ്പോട്ടില്‍ തീര്‍ന്നു, ഭയങ്കര സ്പീഡായിരുന്നു’; കുരുക്കായി ശബ്ദസന്ദേശം; ജാമ്യാപേക്ഷയില്‍ നാളെ വിധി

    Spread the love

    Spread the loveകൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതികളായ സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. എറണാകുളം ജില്ലാ കോടതിയാണ് വിധി പ്രസ്താവിക്കുക. പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.…

    ചായ കുടിക്കാനായി രാത്രി ബൈക്കുമായി പുറത്തിറങ്ങി; നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു, 17കാരന് ദാരുണാന്ത്യം

    Spread the love

    Spread the loveകൊല്ലം∙ കുളത്തൂപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴി ചരുവിള പുത്തൻവീട്ടിൽ ആകാശാണ് (17) മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. കുളത്തൂപ്പുഴ സാംനഗർ റോഡിൽ നിന്നും കുളത്തൂപ്പുഴ…

    Leave a Reply

    Your email address will not be published. Required fields are marked *