31 തവണയായി 409.45 ഗ്രാം മൂക്കുപണ്ടം പണയം വച്ച് 41 ലക്ഷം രൂപ തട്ടി; യുവതി പിടിയിൽ

Spread the love

കോതമംഗലം∙ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടപ്പടി ഐരൂർ വാവേലി ഭാഗത്ത് ചിരട്ടക്കൽ വീട്ടിൽ മിനിമോൾ (48) ആണ് അറസ്റ്റിലായത്. കോതമംഗലത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 31 തവണകളായി 409.45 ഗ്രാം മൂക്കുപണ്ടം പണയം വച്ച് 41 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2026 ജനുവരി മുതൽ സെപ്റ്റംബർ 22 വരെയുള്ള ദിവസങ്ങളിലാണ് മുക്കുപണ്ടം പണയം വച്ചിട്ടുള്ളത്. എസ്ഐ കെ.എച്ച്.ഹാഷിം, എഎസ്ഐമാരായ സിജോ, ഹാജിറ, സീനിയർ സിപിഒമാരായ ഫൈസൽ, ഷഫീഖ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

  • Related Posts

    ‘ആ വിറയല്‍ മാറിയിട്ടില്ല, മൂന്നുപേരും സ്പോട്ടില്‍ തീര്‍ന്നു, ഭയങ്കര സ്പീഡായിരുന്നു’; കുരുക്കായി ശബ്ദസന്ദേശം; ജാമ്യാപേക്ഷയില്‍ നാളെ വിധി

    Spread the love

    Spread the loveകൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതികളായ സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. എറണാകുളം ജില്ലാ കോടതിയാണ് വിധി പ്രസ്താവിക്കുക. പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.…

    ചായ കുടിക്കാനായി രാത്രി ബൈക്കുമായി പുറത്തിറങ്ങി; നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു, 17കാരന് ദാരുണാന്ത്യം

    Spread the love

    Spread the loveകൊല്ലം∙ കുളത്തൂപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴി ചരുവിള പുത്തൻവീട്ടിൽ ആകാശാണ് (17) മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. കുളത്തൂപ്പുഴ സാംനഗർ റോഡിൽ നിന്നും കുളത്തൂപ്പുഴ…

    Leave a Reply

    Your email address will not be published. Required fields are marked *