അഞ്ചു മാസം പ്രായമായ പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു

Spread the love

അഞ്ചു മാസം പ്രായമായ പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു. കാലടി മഞ്ഞപ്ര പഞ്ചായത്ത് പന്നികശേരി വീട്ടില്‍ സജീവിന്റെ മകള്‍ ശ്രീഭദ്രയണ് മരിച്ചത്. തിരുവാലി കുളക്കാട്ടിരിയാണ് കുടുംബം താമസിക്കുന്നത്. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കവെ മെത്തയ്ക്ക് തീപിടിച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

കുട്ടിയെ വീടിനകത്ത് കിടത്തി ഭാര്യയും ഭര്‍ത്താവും ഫാമില്‍ ജോലി ചെയ്യുകയായിരുന്നു. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ടാണ് കുട്ടിയുടെ അടുത്തേക്ക് ഇവര്‍ ഓടിയെത്തിയത്. ഷോർട്ട് സര്‍ക്യൂട്ട് മുലം സീലിങ് ഫാനില്‍ നിന്ന് കിടക്കയിലേക്ക് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

  • Related Posts

    ‘യാത്ര പോകുന്നു, 30 വർഷം കഴിഞ്ഞേ വരൂ’; മുടി മുറിച്ച് രൂപമാറ്റം വരുത്തി വീടുവിട്ടു, 12കാരനെ ഗോവയിൽ കണ്ടെത്തി

    Spread the love

    Spread the loveകൊല്ലം∙ കാണാതായ 12 വയസ്സുകാരനെ ഗോവയിൽ കണ്ടെത്തി. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകനെയാണ് തിരച്ചിലിന്റെ 6-ാം ദിനത്തിൽ കണ്ടെത്തിയത്. നിലവിൽ കുട്ടിയെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. കുട്ടി എന്തിനാണ് ഗോവയിൽ പോയതെന്നതിൽ വ്യക്തതയില്ല.…

    പ്രിയദർശിനി പദ്ധതിക്കെതിരെ വീണ്ടും സ്വകാര്യ ബസുടമകൾ; സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാരസമരം

    Spread the love

    Spread the love    തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭം കടുപ്പിക്കുന്നു. പദ്ധതി മൂലം പ്രതിസന്ധി നേരിടുന്ന തങ്ങളുടെ വ്യവസായത്തെ സംരക്ഷിക്കണമെന്ന ആവശ്യവുമായി ബസുടമകള്‍ ഇന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുകയാണ്. വിദ്യാർഥി കൺസെഷൻ…

    Leave a Reply

    Your email address will not be published. Required fields are marked *