വളർത്തുമൃഗങ്ങളെ ആക്രമിച്ചതിന് പ്രതികാരം; 17 തെരുവുനായ്ക്കളെ വിഷം നൽകി കൊന്ന ഐടി ജീവനക്കാരൻ പിടിയിൽ

Spread the love

ചെന്നൈ: തമിഴ്നാട്ടിലെ മാടമ്പാക്കത്ത് 17 തെരുവുനായ്ക്കളെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ. മാടമ്പാക്കം സ്വദേശിയായ ഫ്രാൻസിസ് ജെബരാജാണ് പൊലീസിന്റെ പിടിയിലായത്. തന്റെ വളർത്തുമൃഗങ്ങളെ തെരുവുനായ്ക്കൾ ആക്രമിച്ചതിലുള്ള പ്രതികാരമായാണ് കൃത്യം നടത്തിയതെന്ന് ഇയാൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു

 

സെപ്റ്റംബർ ആറിനാണ് മാടമ്പാക്കത്തെ യശ്വന്ത് നഗർ, ഭുവനേശ്വരി നഗർ, എഎൽഎസ് നഗർ, പത്മാവതി നഗർ എന്നീ പ്രദേശങ്ങളിൽ കൂട്ടത്തോടെ തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. ചോര ഛർദിച്ച നിലയിലായിരുന്നു നായ്ക്കളുടെ ജഡങ്ങൾ. പ്രദേശത്ത് ഇത്തരത്തിൽ ഒരേപോലെ നായ്ക്കൾ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ താമ്പരം കോർപറേഷൻ അധികൃതർക്ക് സംശയം തോന്നി. തുടർന്ന് ജഡങ്ങൾ പോസ്റ്റുമോർട്ടത്തിനായി വെറ്ററിനറി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് വിഷം ഉള്ളിൽച്ചെന്നാണ് നായ്ക്കൾ ചത്തതെന്ന് സ്ഥിരീകരിച്ചത്.

 

തുടർന്ന് താമ്പരം കോർപറേഷൻ അധികൃതർ സെലയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ, പ്രതി തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഫ്രാൻസിസിന്റെ വീട്ടിലെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ക്രൂരത പുറത്തുവന്നത്.

 

വീട്ടിൽ കോഴി, ആട്, പ്രാവ് തുടങ്ങിയവയെ വളർത്തിയിരുന്ന ഫ്രാൻസിസ്, ഇവയെ തെരുവുനായ്ക്കൾ ആക്രമിച്ചതിനെത്തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. കോഴിയിറച്ചിയിൽ വിഷം കലർത്തി റോഡിൽ വിതറിയാണ് പ്രതി നായ്ക്കൾക്ക് നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി.

  • Related Posts

    പ്ലാസ്റ്റിക് മാലിന്യം തിരിയുന്നതിനിടെ സ്വർണമോതിരം ലഭിച്ചു; ഉടമയ്ക്ക് തിരികെനൽകി ഹരിതകർമ സേനാംഗങ്ങളായ ഷീബയും ജിജിയും

    Spread the love

    Spread the loveകടുത്തുരുത്തി ∙ ആഴ്ചകൾക്ക് മുൻപ് വീട്ടിൽനിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം തിരിയുന്നതിനിടെ ലഭിച്ച സ്വർണമോതിരം ഉടമയ്ക്ക് തിരികെനൽകി കടുത്തുരുത്തി പഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങളുടെ നന്മ. സേനാംഗങ്ങളായ ഷീബ രമേശനും ജിജിയുമാണ് മാലിന്യച്ചാക്കിൽനിന്നു ലഭിച്ച മോതിരം ഉടമ അഞ്ജു ഭവൻ…

    പരീക്ഷാ ക്രമക്കേട്: രണ്ട് കേസുകള്‍ കൂടി, പിഎസ് സി ചെയര്‍മാനെ വെട്ടിലാക്കി എസ്‌ഐടിക്ക് മൊഴി ?

    Spread the love

    Spread the loveതിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തു. വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നീ നിയമന ക്രമക്കേടുകളിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആസൂത്രണ ബോര്‍ഡിലെ നിയമനത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *