മൂന്ന് വര്‍ഷത്തെ പ്രവാസം, ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ‘ചേതനയറ്റ്’ നാട്ടിലേക്ക്; വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന് വിട

Spread the love

ബുറൈദ∙ സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ആലപ്പുഴ, കാർത്തികപ്പള്ളി, പുതുക്കുണ്ടം സ്വദേശി സുനിത് ഭവനം സുനിത്ത് സുധാകരൻ(39) ആണ് മരിച്ചത്. സെപ്റ്റംബർ 19 ന് ഹായിൽ നിന്നും നിന്നും ബുറൈദയിലേക്ക് തിരിച്ച് വരുന്ന വഴി ഐനുല്‍ ജുവയില്‍ വച്ചായിരുന്നു വാഹനം അപകടത്തിൽപ്പെട്ടത്. ഗുരുതര പരുക്കേറ്റ സുനിത്തിനെ ബുറൈദ സെന്‍ട്രല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

ബ്രിട്ടിഷ് ഷെഫ് എന്ന കമ്പനിയില്‍ മൂന്ന് വര്‍ഷമായി സെയില്‍സ്മാന്‍ ആയി ജോലി ചെയ്യുകയായിരുന്നു. സൗദിയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ അഞ്ചു സജീന്ദ്രന്‍, മകന്‍ ശിവാംശ് സുനിത്ത് (5) എന്നിവരടങ്ങുന്ന കുടുംബത്തെ മരണത്തെ തുടർന്ന് സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമ,യാത്രാ രേഖകൾ ശരിയാക്കി നാട്ടിലേക്കയച്ചിരുന്നു. സുധാകരന്‍( റിട്ട. മിലിട്ടറി), രോഹിണി എന്നിവരാണ് മാതാപിതാക്കൾ. സഹോദരി. ഡോ.സുനിത.

 

ബുറൈദയിലെ ജീവ കാരുണ്യ സാമൂഹിക പ്രവര്‍ത്തകരായ ഫൈസല്‍ ആലത്തൂര്‍, പര്‍വേസ് തലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ നിയമ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി. നാട്ടിലെത്തിച്ച മൃതദേഹം സുനിത്തിന്‍റെ കുടുംബ വസതിയായ മുതുകാട്ടുകരയില്‍ സംസ്കരിക്കും.

  • Related Posts

    മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

    Spread the love

    Spread the loveവാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ…

    ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം

    Spread the love

    Spread the love    മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *