അശ്ലീലച്ചുവയോടെ കമന്റടി, കാറിനുള്ളിൽ കയറ്റാൻ ശ്രമം; അതിക്രമത്തിന് ഇരയായി യുവതികൾ, നിയമ വിദ്യാർഥികൾ അറസ്റ്റിൽ

Spread the love

ന്യൂഡൽഹി ∙ ഡൽഹി മുഖർജി നഗറിൽ ഹിന്ദു കോളജ് വിദ്യാർഥിനികളായ രണ്ടുപേരെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത സംഭവത്തിൽ ഡൽഹി സർവകലാശാലയിലെ രണ്ട് നിയമവിദ്യാർഥികൾ അറസ്റ്റിൽ. അഭിനവ്, അഭിമന്യൂ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട നമൻ എന്ന മൂന്നാമത്തെ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. മൂവരും ബിഹാർ സ്വദേശികളാണ്.

 

ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടക്കുന്നത്. വിജയ്നഗർ ഹഖീഖത് പാർക്ക് സന്ദർശിച്ച ശേഷം വിദ്യാർഥിനികൾ മുഖർജി നഗറിലൂടെ നടന്നുപോകുമ്പോൾ കാറിലെത്തിയ പ്രതികൾ ഇവരെ ശല്യം ചെയ്യുകയായിരുന്നു. വിദ്യാർഥിനികളിലൊരാൾ ധരിച്ചിരുന്ന ടിഷർട്ടിലെ വാചകം നോക്കിയാണ് കമന്റടി തുടങ്ങിയത്. ‘അർബൻ മൈൻഡ്‌സെറ്റ്’ എന്ന് എഴുതിയ ചുവന്ന ടീഷർട്ടാണ് പെൺകുട്ടി ധരിച്ചിരുന്നത്. കാർ ഓടിച്ചിരുന്ന നമൻ, ടിഷർട്ട് കാണാൻ ഭംഗിയുണ്ടല്ലോ എന്ന് പറഞ്ഞ് അശ്ലീലച്ചുവയോടെ കമന്റടിക്കുകയായിരുന്നു. പെൺകുട്ടികൾ ഇത് ചോദ്യം ചെയ്തതോടെ ഇവർ അസഭ്യം പറയുകയും വിദ്യാർഥിനികളെ കാറിൽ പിന്തുടരുകയും ചെയ്തു. തുടർന്ന് പ്രതികളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ വിദ്യാർഥിനികൾ ശ്രമിച്ചതോടെ കാർ നിർത്തുകയും, ഇവരെ ബലമായി വാഹനത്തിനുള്ളിലേക്ക് വലിച്ചുകയറ്റാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ തുടങ്ങിയതോടെ പ്രതികൾ കാറോടിച്ച് രക്ഷപ്പെട്ടു.

 

അറസ്റ്റിലായ പ്രതികൾ സംഭവസമയത്ത് മദ്യപിച്ചിരുന്നതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്നയുടൻ പരാതി നൽകാൻ മോറിസ് നഗർ പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്ന് പറഞ്ഞ് വിദ്യാർഥിനികളെ തിരിച്ചയക്കുകയായിരുന്നു. ഹിന്ദു കോളജിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ‘‘കഴിഞ്ഞ നാലഞ്ച് മണിക്കൂറിനിടെ ഞാൻ മൂന്ന് പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി. എന്നാൽ അവർ ഒരു എഫ്ഐആർ പോലും റജിസ്റ്റർ ചെയ്യാൻ തയാറായില്ല. പാതിരാത്രിയിൽ ഞങ്ങൾ ഈ ദുരനുഭവമുണ്ടായിട്ടും പൊലീസിനു യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല’’ – വിദ്യാർഥിനി വിഡിയോയിൽ ആരോപിച്ചു. സംഭവം വിവാദമായതോടെ പിന്നീട് മുഖർജി നഗർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

  • Related Posts

    പാചക വിദഗ്ധൻ ഷെഫ് ദാമോദരൻ അന്തരിച്ചു

    Spread the love

    Spread the loveചെന്നൈ ∙ പാചക വിദഗ്ധനും കുക്കു വിത്ത് കൊമാളി തമിഴ് റിയാലിറ്റി ഷോയിലെ വിധികർത്താവുമായ ഷെഫ് ദാമോദരൻ (72) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ (617) പാചകം ചെയ്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച…

    വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveചെന്നൈ ∙ വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു പരാതി. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27),…

    Leave a Reply

    Your email address will not be published. Required fields are marked *