സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് അശ്ലീല സന്ദേശം, രാത്രി വീട്ടിലെത്തി; വില്ലേജ് ഓഫിസർക്കെതിരെ കേസ്

Spread the love

കണ്ണൂർ ∙ യുവതിക്ക് ഫോൺ വഴി അശ്ലീലസന്ദേശം അയച്ചെന്ന പരാതിയിൽ വില്ലേജ് ഓഫിസർക്കെതിരെ പൊലീസ് കേസെടുത്തു. എടക്കാട് വില്ലേജ് ഓഫിസർ ആലപ്പുഴ സ്വദേശി ജിജു സ്കറിയക്കെതിരെയാണ് (48) താഴെചൊവ്വ സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. അതേസമയം, തന്നെ മർദിച്ചെന്ന വില്ലേജ് ഓഫിസറുടെ പരാതിയിൽ യുവതിക്കും ഭർത്താവിനും കണ്ടാലറിയാവുന്ന 12 പേർക്കുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

 

വില്ലേജ് ഓഫിസിൽ സർട്ടിഫിക്കറ്റിനായി എത്തിയ തനിക്ക് ഈ മാസം 11 മുതൽ 25 വരെ മൊബൈൽ ഫോൺ വഴി അശ്ലീല സന്ദേശമയച്ചെന്നാണു യുവതിയുടെ പരാതി. വെള്ളിയാഴ്ച രാത്രി പരാതിക്കാരിയുടെ വീട്ടിലെത്തി മാനഹാനി ഉണ്ടാക്കിയതായും പരാതിയിൽ പറയുന്നു. യുവതി വിവരമറിയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി താഴെചൊവ്വയിൽ വീട്ടുകാരടക്കമുള്ള ഒരു സംഘം ഉദ്യോഗസ്ഥനെ തടഞ്ഞുവച്ച് ചോദ്യം ചെയ്തിരുന്നെന്നും തുടർന്നാണ് പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തതെന്നും പൊലീസ് പറഞ്ഞു.

 

അപേക്ഷയിൽ യഥാസമയം നടപടിയെടുത്തില്ലെന്ന് തെറ്റിദ്ധരിച്ച് ഒരു സംഘം തന്നെ വിളിച്ചുവരുത്തി ഹെൽമറ്റ് കൊണ്ടടക്കം ആക്രമിച്ചെന്ന് ആരോപിച്ചാണു ജിജു സ്കറിയ ടൗൺ പൊലീസിൽ പരാതി നൽകിയത്.

  • Related Posts

    ഫുഡ് ഡെലിവറി ജീവനക്കാരന് നേരേ ആക്രമണം; തലയിലും മുഖത്തും എട്ട് തുന്നലുകൾ; ആക്രമിച്ചത് മറ്റൊരു ജീവനക്കാരൻ

    Spread the love

    Spread the loveതിരുവനന്തപുരം: വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. യുവാവിനെ മറ്റൊരു ഡെലിവറി ജീവനക്കാരനാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. കോവളം കെ. എസ് റോഡ് ചെറുകോണം ഷാനു നിവാസിൽ ഷാനു (37) വിനാണ് ഗുരുതര പരിക്കേറ്റത്. കല്ലുവെട്ടാൻകുഴി സ്വദേശി അനിൽകുമാറാണ് ആക്രമണം…

    ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; ആറ് പേരുടെ നില ഗുരുതരം

    Spread the love

    Spread the loveകോഴിക്കോട്: കൂടരഞ്ഞി- കക്കാടംപൊയില്‍ റൂട്ടില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റ ഏഴ് പേരില്‍ ആറുപേരുടെ നിലഗുരുതരമാണെന്നാണ് വിവരം. കക്കാടംപൊയില്‍ വിനോദസഞ്ചാരകേന്ദ്രത്തിലെത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.   പീടികപ്പാറ പള്ളിക്ക് സമീപത്താണ് രാത്രി ഏഴുമണിയോടെ അപകടം…

    Leave a Reply

    Your email address will not be published. Required fields are marked *