‘ആഡംബര കാറിൽ ചാരി നിൽക്കുന്ന ഫോട്ടോ എഐ; സ്വകാര്യ വാഹനം ഉപയോഗിക്കാം’: വിശദീകരണവുമായി മന്ത്രി

Spread the love

കോഴിക്കോട്∙ ആഡംബരക്കാറിൽ താൻ ചാരി നിൽക്കുന്നതായി പ്രചരിച്ച ചിത്രം നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ ആരോ ഉണ്ടാക്കിയതാണെന്ന് മന്ത്രി കെ.എം.ഷാജി. ആഡംബരക്കാർ ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അദ്ദേഹം വാർത്താ സമ്മേളനത്തിൽ നിഷേധിച്ചു.

മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രി വാഹനം എന്നാണ് നിയമമെന്ന് മന്ത്രി പറഞ്ഞു. പഴ്സനൽ കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. നിയമം അനുസരിച്ചാണ് താൻ പ്രവർത്തിച്ചത്. മറ്റൊരാളുടെ കാർ മന്ത്രി ഉപയോഗിക്കാൻ പാടില്ല എന്ന് നിയമമില്ല. സുഹൃത്തിന്റെ കാർ ഉപയോഗിച്ചതിൽ തെറ്റില്ല. അത് തെറ്റാണെന്ന് തെളിയിക്കുന്ന നിയമമില്ല. തെറ്റു ചെയ്തിട്ടില്ല എന്ന ആത്മവിശ്വാസമുണ്ട്. കാർ വിഷയത്തിൽ തന്നെ പ്രതിക്കൂട്ടിൽ കയറ്റണമെങ്കിൽ പുതിയ ചട്ടം ഉണ്ടാക്കണം. കാർ ഉപയോഗിച്ചതിൽ ധാർമിക പ്രശ്നം ഉണ്ടോ എന്നത് പരിഗണിക്കും. പാർട്ടി പ്രവർത്തകർക്ക് വിഷമം ഉണ്ടായത് മാത്രമാണ് പ്രശ്നം.

 

സിപിഎം സൈബർ ടീമാണ് തനിക്കെതിരെ പ്രചാരണം തുടങ്ങിയത്. മുൻപ് എംഎൽഎ ആയപ്പോഴും സുഹൃത്തുക്കളുടെ വാഹനം ഉപയോഗിച്ചിട്ടുണ്ട്. കാസർകോട് ഉപയോഗിച്ച വണ്ടി സർക്കാര്‍ ഗസ്റ്റ് ഹൗസിലെ വണ്ടിയാണ്. മന്ത്രി കെ.എം.ഷാജി ബാർ മുതലാളിയുമായി നിൽക്കുന്ന ഫോട്ടോയെന്ന പേരിൽ സമൂഹമാധ്യമത്തിൽ പ്രചാരണമുണ്ടായി. അയാൾ പിണറായിയുമായും ഷംസീറുമായും നിൽക്കുന്ന ഫോട്ടോയുണ്ടെന്നും മന്ത്രി പറഞ്ഞു.

 

സർക്കാരിന് ബാധ്യത വരുത്തുന്ന ഒന്നും ചെയ്യരുത് എന്ന വിചാരത്തോടെയാണ് താൻ പ്രവർ‍ത്തിക്കുന്നത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ട്. 13,000ത്തോളം അനധികൃത നിയമനങ്ങൾ സിപിഎം ഭരണകാലത്ത് തദ്ദേശ വകുപ്പിൽ നടന്നു. അതെല്ലാം പുറത്തുകൊണ്ടുവരും. കടുത്ത അഴിമതിയാണ് ഇടതു സർക്കാരിന്റെ കാലത്ത് നടന്നതെന്നും മന്ത്രി പറഞ്ഞു.

  • Related Posts

    കരുവാറ്റ കൊലപാതകം;ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ, 13-കാരിയുടെ ക്വട്ടേഷൻ, കൊന്നതും പ്രായപൂർത്തിയാകാത്തവർ

    Spread the love

    Spread the loveആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയത് ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ക്വട്ടേഷനിലാണെന്ന് പോലീസ്. 13 വയസുകാരി പെൺകുട്ടിയെയും കൊലപാതകം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നു പേരെയും പോലീസ് അറസ്റ്റുചെയ്തു. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി (67) കൊല്ലപ്പെട്ട കേസിലാണ് അവിശ്വസനീയമായ…

    അറബിക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് മഴ അതിതീവ്രമാകും; ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലിലും കേരളം തീരത്തിനും മുകളിലായി ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയില്‍ നിന്ന് കേരളത്തിലൂടെ വടക്കന്‍ തമിഴ്നാട് തീരം വരെ ന്യൂനമര്‍ദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *