‘മുടിയിൽ പിടിച്ചുവലിച്ചു, കഴുത്തുഞെരിച്ചു’; കോടതി വളപ്പിൽ ഭാര്യയെ തല്ലിച്ചതച്ച് ഭർത്താവ്, പിന്നാലെ കൂട്ടയടി

Spread the love

ലക്നൗ∙ കേസ് വാദം കേൾക്കാനായി കുടുംബകോടതിയിലെത്തിയ ഭാര്യയെ ഭർത്താവ് മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. വാദം കേൾക്കാനെത്തിയ ഭാര്യയെ കോടതി വളപ്പിൽ വച്ചാണ് ഭർത്താവ് ആക്രമിച്ചത്. തർക്കത്തിൽ കുടുംബക്കാരും മറ്റും ചേർന്നതോടെ കോടതിവളപ്പ് സംഘര്‍ഷഭരിതമായി. ഇരുകൂട്ടരും പരസ്പരം അടികൂടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

 

സെപ്റ്റംബർ 24-ന് മഹാരാജ്ഗഞ്ച് കുടുംബ കോടതിയിലാണ് സംഭവം നടന്നത്. സമർധിര സ്വദേശിനിയായ പ്രിയ ത്രിപാഠിയും കൊയിലാദട് സ്വദേശിയായ മനീഷ് കുമാർ മിശ്രയും ഒരു ജീവനാംശ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയതായിരുന്നു.

 

ഉച്ചയ്ക്ക് 2 മണിക്കാണ് കേസിൽ വാദം കേൾക്കൽ ആരംഭിച്ചത്. വാദം കേൾക്കൽ പൂർത്തിയായ ശേഷം പ്രിയയും സഹോദരി പ്രിയങ്കയും പിതാവും കോടതി മുറിയിൽനിന്ന് പുറത്തിറങ്ങി താഴത്തെ നിലയിലുള്ള ഹാളിലെത്തി. അവിടെ വച്ചാണ് കയ്യാങ്കളി ആരംഭിച്ചതെന്നാണ് വിവരം. മനീഷും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരു വ്യക്തിയും തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചെന്ന് പ്രിയ ആരോപിച്ചു. പ്രിയയുടെ പരാതി പ്രകാരം മനീഷ് അവരെ മുടിയിൽ പിടിച്ച് ആക്രമിക്കുകയും നിലത്ത് തള്ളിയിടുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പിതാവും സഹോദരിയും ഇടപെട്ടപ്പോൾ അവരെയും ആക്രമിച്ചതായി പ്രിയ ആരോപിച്ചു.

 

പിന്നാലെ സംഭവം വഷളായി. മനീഷിന്റെ ആക്രമണത്തിന് പിന്നാലെ പ്രിയയുടെ വീട്ടുകാർ മനീഷിനേയും സുഹൃത്തിനേയും ആക്രമിക്കാൻ തുടങ്ങി. അത് പിന്നെ തമ്മിൽ തല്ലായി മാറുകയായിരുന്നു. പ്രിയയുടെ കൂടെയുണ്ടായിരുന്ന ആൾ മനീഷിന്റെ മുഖത്തടിക്കുന്നത് വിഡിയോയിൽ കാണാം. കോടതി വളപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ബഹളം കേട്ട് ഉടൻ സംഭവസ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

  • Related Posts

    പോക്സോ ; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

    Spread the love

    Spread the love    തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി(51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ്…

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    Leave a Reply

    Your email address will not be published. Required fields are marked *