നൂറ് കടന്ന് ബീൻസും ചെറിയ ഉള്ളിയും, വെളുത്തുള്ളി 200ന് മുകളിൽ; കത്തിക്കയറി പച്ചക്കറി വില, ഇനിയും കൂടുമോ?

Spread the love

തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതി വിളവെടുപ്പിനെയും വരവിനെയും ബാധിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചു ഉയരുന്നു. ബീൻസ്, പയർ, ചെറിയ ഉള്ളി എന്നിവയുടെ വില കിലോയ്ക്ക് നൂറ് രൂപ കടന്നു. വെളുത്തുള്ളിയ്ക്ക് മാർക്കറ്റിൽ കിലോയ്ക്ക് 220 രൂപയായി.

 

ബീൻസ് കിലോയ്ക്ക് 120 രൂപയാണ് വില. പയറിനും വില വർധിച്ചിട്ടുണ്ട്. 140 രൂപയിലേക്ക് എത്തിയിരിക്കുകയാണ് പയർ വില. ചെറിയ ഉള്ളിയുടെ വില നൂറു രൂപയിൽ എത്തിയിരിക്കുകയാണ്. ബീൻസിന് 30 രൂപയും പയറിന് 40 രൂപയും ചെറിയ ഉള്ളിക്ക് 40 രൂപയുമാണ് കിലോയ്ക്ക് കൂടിയത്. സവാള, തക്കാളി, പച്ചമുളക്, ഉരുളക്കിഴങ്ങ് എന്നി മറ്റു പച്ചക്കറികളുടെ ചില്ലറ വില വലിയ മാറ്റമില്ലാതെ തുടരുകയാണ്. വരുംദിവസങ്ങളിൽ ഉരുളക്കിഴങ്ങിനും വില കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

 

അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതിയും വെള്ളപ്പൊക്കവും പച്ചക്കറികളുടെ വിളവെടുപ്പിനെയും വരവിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതാണ് വില വർധനയ്ക്കുള്ള പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതോടെ വില വർധന രൂക്ഷമാവുകയായിരുന്നു. സംസ്ഥാനത്തെ വിപണികളിലേക്ക് എത്തുന്ന പച്ചക്കറികളിൽ വലിയൊരു പങ്കും ഇതരസംസ്ഥാനങ്ങളിൽ നിന്നാണ്. ഇവയുടെ വരവ് കുറയുന്നത് വിലയിൽ ഇനിയും മാറ്റം വരാൻ ഇടയാക്കിയേക്കും. ഓണത്തിന് പിന്നാലെ പച്ചക്കറി വില അനിയന്ത്രിതമായി ഉയർന്നിരുന്നു. പിന്നീട് കുറഞ്ഞ വിലയാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വർധിച്ചത്.

  • Related Posts

    കെഎസ്ആർടിസി ജീവനക്കാർക്ക് മിന്നലേറ്റു; 5 പേർ ആശുപത്രിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് ജീവനക്കാർക്ക് മിന്നലേറ്റു. മിനിസ്റ്റീരിയല്‍ സ്റ്റാഫുകളായ ശോഭ, രേഖ, സെലിന്‍ മേരി, ജയ, സ്‌റ്റേഷന്‍ മാസ്റ്റര്‍ സാബു എന്നിവര്‍ക്കാണ് മിന്നലേറ്റത്. ജീവനക്കാരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.   ഇടിമിന്നലിൽ ഓഫീസിന്റെ സ്വിച്ച് ബോർഡ്…

    വീട് വിടും മുൻപ് മുടിവെട്ടി രൂപം മാറ്റി‌‌, ട്രെയിൻ കയറിയില്ലെന്ന് ഉറപ്പിച്ച് പൊലീസ്; അബ്രഹാം എവിടെ? ദുരൂഹതയേറുന്നു

    Spread the love

    Spread the loveകൊല്ലം∙ 12 വയസ്സുകാരനെ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകൻ അബ്രഹാമിനെയാണ് (12) ആണ് വ്യാഴാഴ്ച വൈകിട്ടു മുതൽ കാണാതായത്. സ്കൂൾവിട്ട് തിരിച്ചെത്തിയ കുട്ടി ആരോടും പറയാതെ സ്വന്തം സൈക്കിളിൽ…

    Leave a Reply

    Your email address will not be published. Required fields are marked *